തലശ്ശേരി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധരന്‍ മറ്റൊരു കൊലക്കേസില്‍ സി.പി.എം പ്രവര്‍ത്തകനു വേണ്ടി കോടതിയില്‍ ഹാജരായി. പാനൂര്‍ കാട്ടിന്റെവിട സുരേഷ് എന്ന കാട്ടി സുരേഷിനു വേണ്ടിയാണ് തിങ്കളാഴ്ച അദ്ദേഹം തലശ്ശേരി സെഷന്‍സ് കോടതി മുമ്പാകെ ഹാജരായത്. പാനൂര്‍ കൈവേലിക്കലിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ചെന്പട്ട കേളു വധക്കേസിലെ ഒന്നാം പ്രതിയായ സുരേഷിനെ ടി.പി. വധക്കേസില്‍ പൊലീസ് ചോദ്യം ചെയ്തിട്ടുമുണ്ട്.
കേളു വധക്കേസില്‍ കാട്ടി സുരേഷിന് നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മറ്റു നാലു പ്രതികളെ പത്തുവര്‍ഷം തടവിനും ശിക്ഷിച്ചു. തുടര്‍ന്ന് സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സാങ്കേതികകാരണങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി വീണ്ടും കേസ് വിചാരണകോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് കേളുവിന്റെ മകന്‍ സി. വിനോദ് അഡ്വ. അംബികാസുതന്‍ മുഖേന ഫയല്‍ ചെയ്ത കേസിന്റെ വിചാരണവേളയിലാണ് അഡ്വ. സി.കെ. ശ്രീധരന്‍ തലശ്ശേരി സെഷന്‍സ് ജഡ്ജിയുടെ ചുമതല വഹിക്കുന്ന ജയകുമാര്‍ മുന്പാകെ ഹാജരായത്.
1995 മാര്‍ച്ചിലാണ് കേളുവിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. സി.കെ. ശ്രീധരന്‍ ടി.പി വധക്കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായതിന്റെ തിരക്കിലായതിനാല്‍ പത്ത് തവണ കേസിന്റെ വിചാരണ മാറ്റിവെച്ചിരുന്നു. ടി.പി. വധക്കേസില്‍ സാക്ഷികള്‍ കൂറുമാറുന്നതു സംബന്ധിച്ച് വിവാദം ഉയരുന്‌പോഴാണ് ടി.പി. വധക്കേസ്സിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തന്നെ സി.പി.എം. പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ കുറ്റപത്രത്തില്‍ പറയാത്ത വകുപ്പില്‍ ശിക്ഷ വിധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കേസ് സെഷന്‍സിലേയ്ക്കുതന്നെ തിരിച്ചയച്ചു. പിന്നീട് പ്രതികള്‍ക്ക് പുതിയ കുറ്റപത്രം തയാറാക്കി നല്‍കിയാണ് വിചാരണ തുടങ്ങിയത്.

C.K Sreedharan |

Keywords: Kerala, Kannur, CPM, T.P Chandrashekaran, Murder case, accuse, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment