യു.ഡി.എഫ് കബളിപ്പിച്ചു: സര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിനിറങ്ങുമെന്ന് സി.എം.പി

M.V Ragavan, Kannur
കണ്ണൂര്‍: യുഡി.എഫുമായുള്ള അഭിപ്രായ ഭിന്നതകള്‍ അതേപടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭമാരംഭിക്കാന്‍ ഞായറാഴ്ച കണ്ണൂരില്‍ ചേര്‍ന്ന സി. എം. പി പൊളിറ്റ് ബ്യൂറോയോഗം തീരുമാനിച്ചു.

അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ യു.ഡി.എഫുമായി ഇനി ചര്‍ച്ചയില്ല. യു.ഡി.എഫ് തങ്ങളെ കബളിപ്പിക്കുകയാണെന്നും യോഗത്തിനു ശേഷം സി.എം.പി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വാഹനപ്രചരണ ജാഥ നടത്തും.
പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിലുായ അഭിപ്രായഭിന്നതയാണ് സി. എം. പിയെ വീണ്ടും പ്രകോപിപ്പിച്ചത്.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പരിയാരം ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവച്ചിരിക്കുകയാണന്നും സി.എം.പിയുടെ അഭിപ്രായം അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാവുകയുള്ളൂവെന്നും എം വി രാഘവനെ കണ്ണൂരിലെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുകയാണെന്നും രമേശിന്റെ അഭിപ്രായത്തെ കുറിച്ച് അറിയില്ലെന്നുമാണ് പ്രതികരിച്ചത്.

കൂടാതെ, കഴിഞ്ഞ ദിവസം കലക്ടര്‍ പരിയാരം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായുള്ള ആസ്തിബാദ്ധ്യത കണക്കെടുപ്പിന്റെ പ്രാരംഭനടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിലാണ് സി.എം.പിയുടെ നിര്‍ണായക പി.ബി യോഗം ഞായറാഴ്ച നടന്നത്. ബോര്‍ഡ്‌കോര്‍പറേഷന്‍ വീതംവയ്പ്പില്‍ തുടങ്ങിയ അവഗണന ഇപ്പോഴും തുടരുകയാണെന്നും ഇങ്ങനെ മുന്നോട്ട്‌പോവുന്നതില്‍ അര്‍ത്ഥമില്ലെന്നും യോഗത്തില്‍ പങ്കെടുത്തഭൂരിഭാഗം അംഗങ്ങളും തുറന്നടിച്ചു.

എന്നാല്‍, കടുത്ത തീരുമാനമെടുക്കുന്നത് പാര്‍ട്ടിക്ക് ദോഷകരമായിരിക്കുമെന്ന് പി.ബി അംഗങ്ങളായ സി. പി ജോണും സി. എ അജീറും അഭിപ്രായപ്പെട്ടു. എന്നാല്‍ മുന്നണിവിടണമെന്നായിരുന്നു മറ്റൊരു പി.ബി അംഗമായ കെ. ആര്‍ അരവിന്ദാക്ഷന്റെ നിലപാട്. എം.വിആറിന്റെ അനാരോഗ്യം പരിഗണിച്ച് ദൈനംദിന പാര്‍ടി പ്രവര്‍ത്തനങ്ങളുടെ ചുമതലമറ്റൊരാള്‍ക്ക് കൈമാറുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായി.

Keywords: Kerala, Kannur, UDF, KPCC, M.V Ragavan, Ramesh Chennithala, CMP, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post