നോബി ജോസഫ് ഇനി 'ആയിരത്തില്‍ ഒരുവന്‍'


1000-Rupees-coin, Kannur
കണ്ണൂര്‍: അപൂര്‍വ്വ വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഹോബിയാക്കിയ ആലക്കോട് കൂര്യാലപ്പുഴ നോബി ജോസഫിന്റെ ശേഖരത്തിലേക്ക് 1000 രൂപയുടെ ഒറ്റനാണയവും.

മൂന്നുമാസം മുമ്പ് 4,400 രൂപയടച്ചു ബുക്ക് ചെയ്ത നാണയം കഴിഞ്ഞ ദിവസമാണു തപാല്‍മാര്‍ഗം ലഭിച്ചത്. 35 ഗ്‌റാം തൂക്കമുള്ള നാണയത്തിന്റെ 80 ശതമാനവും വെള്ളി ലോഹമാണ്. ചെമ്പ് 20 ശതമാനവും. രാജരാജേശ്വര ചോളന്‍ ഒന്നാമന്റെ കാലത്ത് നിര്‍മിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്‌റത്തിന്റെ സഹ്‌റസവാര്‍ഷിക ഭാഗമായി സ്മരണികാ നാണയമായാണ് കേന്ദ്‌റസര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനു പുറമെ 10, 20, 50, 75, 100, 150 രൂപയുടെ ഒറ്റനാണയവും നോബിയുടെ ശേഖരത്തിലുണ്ട്.

60 രൂപയുടെ ഒറ്റനാണയത്തിനും അപേക്ഷ നല്‍കയിട്ടുണ്ട്. അപൂര്‍വ സ്റ്റാമ്പുകളും വിശേഷാല്‍ പത്രങ്ങളും കര്‍ഷകന്‍ കൂടിയായ നോബിയുടെ ശേഖരത്തിലുണ്ട്. അപൂര്‍വ വസ്തുക്കളുടെ പ്രദര്‍ശനം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നതാണ് നോബിയുടെ മറ്റൊരു സന്തോഷം.

Keywords: Kerala, Kannur, Nobi Joseph, , 1000, Rupees coin, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post