പാക് ജയിലില്‍ കഴിയുന്ന അഞ്ചരക്കണ്ടി സ്വദേശിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടും


Mammooty
അഞ്ചരക്കണ്ടി: 46വര്‍ഷക്കാലമായി പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന അഞ്ചരക്കണ്ടി ചാമ്പാട് കൊവ്വല്‍ വീട്ടില്‍ മമ്മൂട്ടിയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടും, ഇതിനായിബന്ധുക്കള്‍ കേന്ദ്രവിദേശസഹമന്ത്രി ഇ. അഹമ്മദ്, ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ജയില്‍ മോചിതരായ മലപ്പുറം സ്വദേശികളില്‍ നിന്നാണ് മമ്മൂട്ടി പാക്കിസ്ഥാന്‍ ജയിലില്‍ ഉണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

പാക്കിസ്ഥാന്‍ ജയലില്‍ സരബ്ജിത് കൊല്ലപ്പെട്ടതിനുശേഷം മമ്മൂട്ടിയുടെ ബന്ധുക്കളും ഭീതിയിലാണ്. മമ്മൂട്ടിയുടെ മോചനത്തിനായി വര്‍ഷങ്ങളായി ബന്ധുക്കള്‍ പാടുപെട്ടെങ്കിലും സര്‍ക്കാര്‍ കണ്ണടയ്ക്കുകയായിരുന്നു. ഇതിനായി പ്രയത്‌നിച്ച ഭാര്യ അലീമയും സഹോദരന്‍ അബ്ദുളളക്കുട്ടിയും ഇപ്പോള്‍ജീവനോടെയില്ല. 1977ല്‍ ഒമാനിലേക്ക് ലോഞ്ചില്‍ യാത്രതിരിച്ച മമ്മൂട്ടിയെ പാക് സുരക്ഷാവിഭാഗം കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. നാട്ടുകാരനായ ഏജന്റാണ് മമ്മൂട്ടിയെ ലോഞ്ചില്‍ ദുബായിയിലേക്ക് അയച്ചത്.

മട്ടന്നൂര്‍ സ്വദേശി ആബൂട്ടി ഹാജിയും യാത്രതിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. ആബൂട്ടിഹാജിയടക്കം 27പേരെ മുംബൈ പൊലിസ് പിടികൂടി. 356 പേരടങ്ങുന്ന സംഘം പിടികൊടുക്കാതെ യാത്രയാരംഭിച്ചുവെങ്കിലും പാക് സേനയുടെ പിടിയിലാവുകയായിരുന്നു. മമ്മൂട്ടിയുടെ പാസ് പോര്‍ട്ടടക്കമുളള രേഖകള്‍ആബൂട്ടി ഹാജിയുടെ കൈയിലുണ്ടായിരുന്നു. ഇവയെല്ലാം മമ്മൂട്ടിയുടെ കുടുംബത്തെ ഏല്‍പ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. ലോഞ്ചില്‍ പുറപ്പെട്ട ശേഷം ഒരുവിവരവുമില്ലാത്തതിനെ തുടര്‍ന്നാണ് ഭാര്യയും സഹോദരനും അന്വേഷണമാരംഭിച്ചത്.

മമ്മൂട്ടി പാകിസ്ഥാനിലെ ഏതുജയിലിലാണ് ഉളളതെന്ന കാര്യം ഉറപ്പുവരുത്തുകയാണ് വിദേശകാര്യമന്ത്രാലയം തുടക്കത്തില്‍ ചെയ്യുക. ഇതിനുശേഷം പാക് എംബസിമുഖേനെ മമ്മൂട്ടിയുടെ മോചനത്തിന് ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ കാര്യാലയം അറിയിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Ancharakandi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post