മുണ്ടേരി: മുണ്ടേരി കച്ചേരിപ്പറമ്പിലെ പള്ളിക്കടുത്ത പറമ്പില്‍ നിന്നാണ് ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ പ്ലസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ഇരുമ്പ് ദണ്ഡ് പിടികൂടി. കാടുവൃത്തിയാക്കാനായി രാവിലെയെത്തിയ തൊഴിലാളികള്‍ ജോലിക്കിടെയാണ് ആയുധം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലിസെത്തി ഇരുമ്പ് ദണ്ഡുകള്‍ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ആയുധശേഖരങ്ങളുണ്ടോയെന്നറിയാനായി സമീപപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തി.
രണ്ട് വലിയ ദണ്ഡുകളും ചെറിയരണ്ടു ദണ്ഡുകളുമാണ് കണ്ടെത്തിയത്. പോപ്പുലര്‍ഫ്രണ്ടിന്റെ സ്വാധീനപ്രദേശമാണിതെന്ന് പൊലിസ് പറഞ്ഞു. മുണ്ടേരി മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനവും പരിശീലനവും നടക്കുന്നതായി ഇന്റലിജന്‍സിനടക്കം നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നതാണെന്നും എന്നാല്‍ സംഭവം അന്വേഷിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് അധികൃതര്‍ കാണിക്കുന്നതെന്നും ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് ആരോപിച്ചു.

Keywords: Kerala, Kannur, Munderi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment