ഗണേഷിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കില്ല: ആര്‍.ബാലകൃഷ്ണപ്പിളള

കണ്ണൂര്‍: ഗണേഷ് കുമാറിനെ ഇനി മന്ത്രിയാക്കാന്‍ കേരള കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫില്‍ നിന്ന് ഞങ്ങള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങള്‍ക്ക് ഒരു കോര്‍പറേഷന്‍ സ്ഥാനമോ, ചെയര്‍മാന്‍ സ്ഥാനമോ ഒന്നും വേണ്ടെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ യു ഡി എഫിലെ ചില ഘടകകക്ഷികള്‍ ഇപ്പോഴും ഇടപെടുന്നുണ്ടെന്ന് പിള്ള ചൂണ്ടിക്കാട്ടി.
Balakrishna pillai, Congress


രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുമാണോ ഇടപെടല്‍ നടത്തുന്നതെന്ന ചോദ്യത്തിന് ഈ തൊപ്പി ആര്‍ക്കാണ് ചേരുകയെന്നത് അവര്‍ക്കറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കണ്ണൂരില്‍ എം വി രാഘവനെ കാണാനെത്തിയതായിരുന്നു അദ്ദേഹം. എം വി ആറുമായി അല്‍പനേരം അടച്ചിട്ട മുറിയില്‍ സംഭാഷണം നടത്തിയ ശേഷം രാഘവനോട് യു ഡി എഫ് കാട്ടുന്ന സമീപത്തെ വിമര്‍ശിച്ചും പിള്ള അഭിപ്രായം പ്രകടിപ്പിച്ചു. എം വി ആര്‍ ഉണ്ടാക്കിയതാണ് പരിയാരം മെഡിക്കല്‍ കോളജ്, അതുകൊണ്ട് തന്നെ എം വി ആറിന്റെ അഭിപ്രായമാണ് യു.ഡി.എഫ് പരിഗണിക്കേതെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.

Keywords: Kerala, Kannur, Ganesh Kumar, Minister, Kerala Congress, R. Balakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.



Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم