കണ്ണൂര്‍: ജില്ലാപരിസ്ഥിതി സെക്രട്ടറി ഭാസ്കരന് വെളളൂരിനെതിരെ വ്യാജപ്രചരണം നടത്തുന്ന ഡി. വൈ. എഫ്. ഐ നടപടിയില്‍ ജില്ലാപരിസ്ഥിതി സമിതിയോഗം പ്രതിഷേധിച്ചു. സ്വന്തം വീട്ടാവശ്യത്തിനായി പുരയിടത്തിലെ പ്രായം ചെന്ന പ്ളാവ് മുറിക്കുകയാണ് ഭാസ്കരന് ചെയ്തത്. ഇതിനെ മരങ്ങള്‍ മുറിച്ചുകടത്തിയെന്നും കുന്നിടിച്ച് മണ്ണിറക്കിയെന്നും ചിത്രീകരിച്ച് ഭാസ്കരപനെ കപട പരിസ്ഥിതിവാദിയെന്ന് മുദ്രകുത്തുകയാണ് ചെയ്തത്.
വളപട്ടണത്തെ കണ്ടല്നശിപ്പിച്ചുണ്ടാക്കിയ പാര്‍ക്കിനെതിരെ സമരം നടത്തിയ വൈരാഗ്യത്തിലാണ് ഭാസ്കരനെ പൊതുജനമധ്യത്തില്‍ അവഹേളിച്ചും അദ്ദേഹത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയും ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ നാടകം കളിച്ചത്. ഡി.വൈ. എഫ്. ഐയുടെ ഈ തലതിരിഞ്ഞ പരിസ്ഥിതി ബോധം തന്നെയാണ് സി. പി. എമ്മിന്റെ ഒത്താശയോടെ കേരളത്തില്‍ വ്യാപകമായി നടക്കുന്ന അനധികൃത പാറ ഖനനത്തിനും നെല്‍വയലുകള്‍ നികത്തുന്നതിനും കൂട്ടുനില്ക്കേണ്ട ഗതികേടിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചത്.
വളപട്ടണത്ത് കണ്ടെല് കാടുകള്‍ വെട്ടിനശിപ്പിച്ചുണ്ടാക്കിയ പാര്‍ക്കു വഴി കച്ചവടം നടത്താമെന്ന പ്രതീക്ഷ തകര്‍ത്തതിനാണ് ജില്ലാപരിസ്ഥിതി സമിതിയുടെ നേരെ രോഷം പ്രകടിപ്പിക്കുന്നത്. നേരത്തെ മറ്റൊരു പ്രവര്‍ത്തകനായ രമേശന് മാമ്പയ്ക്കെതിരെയും കൈയേറ്റങ്ങള്‍ ഡി.വൈ. എഫ്. ഐ നടത്തിയിട്ടുണ്ട്. ജനാധിപത്യപരമായ ഇത്തരം പ്രവണതകളെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് ജില്ലാപരിസ്ഥിതി സമിതിയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ അഡ്വ.വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു. ഹരിചക്കരക്കല്, രമേശന് മാമ്പ, കെ. വസന്ത, പ്രദീപന്, ടി.പി മുഹമ്മദ്, സി.കുഞ്ഞിക്കണ്ണന്, കെ.സുനില്‍കുമാര്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق