കാറും ലോറിയും കൂട്ടിമുട്ടി രണ്ട് യുവാക്കള്‍ മരിച്ചു

Bibin, Kannur
Bibin
തളിപ്പറമ്പ്: രണ്ടു ദിവസം മുമ്പ് രണ്ട് യുവാക്കളുടെ മരണത്തിനിടയായ പരിയാരം കോരന്‍ പീടികക്ക് അടുത്ത് സ്റ്റോപ്പില്‍ കാറും ലോറിയും കൂട്ടിമുട്ടി രണ്ട് യുവാക്കള്‍ കൂടി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോരന്‍ പീടികയില്‍ നിന്നും നൂറുമീറ്ററോളം ദൂരത്തില്‍ പരിയാരം മരിയാപുരം കൃസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. മരണമടഞ്ഞ രണ്ടുപേരും ഗുരുതരമായി പരിക്കേറ്റയാളും പുളിയൂല്‍ സ്വദേശികളാണ്.


പരിയാരത്തിനടുത്ത പുളിയൂലിലെ എന്‍.പി.ബാലകൃഷ്ണന്‍-കെ.വത്സല ദമ്പതികളുടെ മകന്‍ കെ.ഷിജില്‍ (23) ബിബിന്‍ (24) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂട്ടുകാരന്‍ പ്രണവിനെ (18) ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂട്ടുകാരായ ഷിജിലും ബിബിനും പ്രണവും സഞ്ചരിച്ചിരുന്ന തളിപ്പറമ്പ് ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍.59.ഇ.4650 നമ്പര്‍ മാരുതി 800 കാറും പയ്യന്നൂര്‍ ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്കു വരികയായിരുന്ന എം.എച്ച്.11.എ.എല്‍.34 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച വൈകന്നേരം നാലേമുക്കാലോടെ ആയിരുന്നു അപകടം.
Shijil, Kannur
Shijil

കഴിഞ്ഞ ദിവസം രണ്ട് യുവാക്കളുടെ മരണത്തിനു കാരണമായ അപകടത്തിന്റെ ഭീതിയില്‍ നിന്നും പരിസരവാസികള്‍ക്ക് മോചനം ലഭിക്കുന്നതിനു മുമ്പാണ് വീണ്ടും ഇവിടെ അപകടം സംഭവിച്ചിരിക്കുന്നത്. വളവുകള്‍കഴിഞ്ഞ റോഡ് നേരെയാകുന്ന ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗത കൂടുന്നതാണ് അപകടത്തിനും തന്മൂലം മരണത്തിനും കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്തു.

മരണപ്പെട്ട ഷിജില്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുകയായിരുന്നു. അവധിക്ക് നാട്ടില്‍ വന്ന ഇയാള്‍ അടുത്ത ദിവസം തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. ഏക സഹോദരി ലിജിത.

മരണപ്പെട്ട ബിബിന്‍ ദാമോദരന്‍- പുഷ്പ ദമ്പതികളുടെ ഏക മകനാണ്. എന്‍ജിനീയറിങ് പാസ്സായ ശേഷം ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Keywords: Kerala, Kannur, Car, Lorry, accident, dies, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم