പുരോഗമനകലാസാഹിത്യസംഘം മുന്‍ പ്രവര്‍ത്തകരും സി. പി. എമ്മുമായി ആശയപരമായിവിയോജിപ്പ് തുടരുന്ന സാംസ്‌കാരിക സാമൂഹ്യപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. ടി. പി കൊല്ലപ്പെട്ടസ്ഥലത്ത് ആര്‍. എം.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് ഒഞ്ചിയം, ഏറാമേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ അനുസ്മരണ പരിപാടി നടക്കുന്നത്.
സി.പി.എം നേതൃത്വത്തിന്റെ മൂല്യച്യൂതിയിലും ഏകാധിപത്യ പ്രവണതകളിലും പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലെ വിവിധ ഏരിയകളില്‍ അംഗത്വം പുതുക്കാതെ വിട്ടു നില്‍ക്കുന്നവരുടെയും ഔദ്യോഗികവിഭാഗത്തോട് ആശയഭിന്നത പുലര്‍ത്തുന്നവരുടെയും പിന്തുണയും പങ്കാളിത്തവും അനുസ്മരണ പരിപാടിക്ക് സംഘാടകര്‍ പ്രതിഷേധിക്കുന്നുണ്ട്. ആര്‍. എം. പിയുടെ ജില്ലാഘടകങ്ങള്‍ ഓരോജില്ലകളിലും രൂപീകരിക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.
ഒഞ്ചിയത്തെ റവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വികസിതരൂപമാണ് ഓരോജില്ലയിലും രൂപീകരിക്കുക. പാര്‍ട്ടിരൂപീകരണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായികാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രചരണജാഥ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ടി.പിയുടെ ഭാര്യ കെ.കെ രമ ജാഥയ്ക്കു നേതൃത്വം നല്‍കും.
Keywords: Kerala, Kannur, T.P Chandrashekaran, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق