ടി. പി ചന്ദ്രശേഖരന്‍രക്തസാക്ഷിത്വദിനം കണ്ണൂരില്‍ ആചരിക്കും

കണ്ണൂര്‍: റവല്യൂഷണി മാര്‍ക്‌സിസ്റ്റ് നേതാവ് ടി. പി ചന്ദ്രശേഖരന്‍ ഒന്നാം രക്തസാക്ഷിത്വദിനം കണ്ണൂരില്‍ ആചരിക്കും. കഴിഞ്ഞ മേയ് നാലിനാണ് വളളിക്കാട് റോഡരികില്‍ വച്ച് ടി. പി കൊല്ലപ്പെടുന്നത്. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഏഴിന് വൈകിട്ട് അഞ്ചുമണിക്കാണ് അനുസ്മരണ പൊതുയോഗം നിശ്ചയിച്ചിട്ടുളളത്. ടി. പി ചന്ദ്രശേഖരന്റെ ഭാര്യയും റവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവുമായ കെ.കെ രമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചന്ദ്രശേഖരന്‍ അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.

T.P Chandrashekaranപുരോഗമനകലാസാഹിത്യസംഘം മുന്‍ പ്രവര്‍ത്തകരും സി. പി. എമ്മുമായി ആശയപരമായിവിയോജിപ്പ് തുടരുന്ന സാംസ്‌കാരിക സാമൂഹ്യപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. ടി. പി കൊല്ലപ്പെട്ടസ്ഥലത്ത് ആര്‍. എം.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് ഒഞ്ചിയം, ഏറാമേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ അനുസ്മരണ പരിപാടി നടക്കുന്നത്.

സി.പി.എം നേതൃത്വത്തിന്റെ മൂല്യച്യൂതിയിലും ഏകാധിപത്യ പ്രവണതകളിലും പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലെ വിവിധ ഏരിയകളില്‍ അംഗത്വം പുതുക്കാതെ വിട്ടു നില്‍ക്കുന്നവരുടെയും ഔദ്യോഗികവിഭാഗത്തോട് ആശയഭിന്നത പുലര്‍ത്തുന്നവരുടെയും പിന്തുണയും പങ്കാളിത്തവും അനുസ്മരണ പരിപാടിക്ക് സംഘാടകര്‍ പ്രതിഷേധിക്കുന്നുണ്ട്. ആര്‍. എം. പിയുടെ ജില്ലാഘടകങ്ങള്‍ ഓരോജില്ലകളിലും രൂപീകരിക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.

ഒഞ്ചിയത്തെ റവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വികസിതരൂപമാണ് ഓരോജില്ലയിലും രൂപീകരിക്കുക. പാര്‍ട്ടിരൂപീകരണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായികാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രചരണജാഥ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ടി.പിയുടെ ഭാര്യ കെ.കെ രമ ജാഥയ്ക്കു നേതൃത്വം നല്‍കും.

Keywords: Kerala, Kannur, T.P Chandrashekaran, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post