കണ്ണൂര്‍: അന്യസംസ്ഥാനത്ത് പഠിക്കാന്‍ പോയി റാഗിംഗിന് വിധേയരായി മക്കളെ നഷ്ടപ്പെട്ട തങ്ങള്‍ക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ലെന്ന് രക്ഷിതാക്കള്‍. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തങ്ങളുടെ മക്കളുടെ ജീവനെടുത്തവര്‍ സുഖമായി കഴിയുകയാണെന്ന് കൊല്ലപ്പെട്ട അജ്മലിന്റെ മാതാവ് പി.എം. സൗദി വിങ്ങിപ്പൊട്ടിക്കൊണ്ടു പറഞ്ഞു. മറ്റൊരു അമ്മമാര്‍ക്കും ഈ ഗതിയുണ്ടാവരുതെന്നാണ് പ്രാര്‍ത്ഥന. ഈ സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അന്യസംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ല. അപകടത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭ്യമാക്കുക, നഷ്ടപരിഹാരം നല്കുക, വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുക, സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ വിഷയം കൈകാര്യം ചെയ്യാന്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു.
2008 ഫെബ്രുവരി 11ന് തമിഴ്‌നാട് ഈറോഡിലെ മാരിയമ്മന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കാറ്ററിംഗ് കേളേജില്‍ ക്രൂരമായ റാഗിംഗില്‍ ചവിട്ടി കൊലപ്പെടുത്തിയ സനു കുര്യാക്കോസിന്റെ പ്രതികളെ അറസ്റ്റുചെയ്‌തെങ്കിലും പ്രോസിക്യൂഷന്‍ പിടിപ്പുകേട് മൂലം കേസ് ദുര്‍ബലമായി. അജ്മല്‍ മരണപ്പെട്ടിട്ട് ഒരുവര്‍ഷം തികയുന്‌പോഴും ഒരു നടപടിയും സ്വീകരിക്കാന്‍ ഇതുവരെയായിട്ടില്ല. ഇപ്പോള്‍ മരണപ്പെട്ട ദീപകിന്റെ കാര്യത്തിലും ഇതുസംഭവിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, ജില്ലാ സെക്രട്ടറി ടി.പി. ഇല്ല്യാസ്, സനുവിന്റെ പിതാവ് കുര്യാക്കോസ്, എന്‍. മൂത്താപ്പ അബ്ദുള്ള എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Raging, parents, CBI, Solidarity, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment