എന്‍ജിനിയിറിംഗ് വിദ്യാര്‍ത്ഥിയുടെ കൊലയില്‍ തളിപ്പറമ്പ് നടുങ്ങി

Deepak Thaliparamba
Deepak
തളിപ്പറമ്പ്: ദിവസങ്ങള്‍ക്കു മുമ്പ് നാട്ടില്‍ വന്നു പോയ എന്‍ജിനിയിറിംഗ് വിദ്യാര്‍ത്ഥിയുടെ കൊലയില്‍ തളിപ്പറമ്പ് നടുങ്ങി. നാമക്കല്‍ ജ്ഞാനമണി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ദീപക് പത്മനാഭനാ(20)ണ് വ്യാഴാഴ്ച്ച വൈകിട്ട് കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്.

സീനിയര്‍ വിദ്യാര്‍ത്ഥികളായ നടുവില്‍ സ്വദേശി മിഥുന്‍,ചെമ്പേരി സ്വദേശി ഡാനിഷ്,കണ്ണൂര്‍ സ്വദേശി ഡെബിന്‍ എന്നിവരടങ്ങുന്ന ഏഴംഗസംഘമാണ് കോളജില്‍ നിന്നും താമസസ്ഥലത്തേക്ക് സഹപാഠിയായ ദിനേഷ് ജോസഫിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ദീപകിനെ ഇടിച്ചുതെറിപ്പിച്ചത്. മാരുതി എസ്റ്റീം കാറില്‍ പിന്തുടര്‍ന്ന് ആദ്യം ഇടിച്ചുതെറിപ്പിച്ചപ്പോള്‍ ദീപകിനും ദിനേഷിനും കാര്യമായ പരിക്കൊന്നുമുണ്ടായിരുന്നില്ല. വീണിടത്തു നിന്നും എഴുന്നേറ്റ് വീണ്ടും യാത്രപുനരാരംഭിച്ച ഇരുവരെയും വീണ്ടും പിന്തുടര്‍ന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചെമ്പേരി സ്വദേശി ഡാനിഷാണ് കാറോടിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. ദിനേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. തെറിച്ചുവീണ ദീപകിന്റെ തല റോഡരികിലെ പാറക്കല്ലിലിടിച്ചാണ് മരണം സംഭവിച്ചത്.

ദിനേഷിന് ഗുരുതരമായി പരിക്കേറ്റു. നിര്‍ത്താതെ പോയ കാര്‍ ചെക്ക് പോസ്റ്റില്‍ വച്ചു തടഞ്ഞാണ് പൊലിസ് ഏഴംഗസംഘത്തെയും പിടികൂടിയത്. ഇന്ദ്രപ്രസ്ഥ ഗ്യാംഗ് എന്ന പേരില്‍ കോളേജില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥികളാണ് ദീപകിന്റെ മരണത്തിന് കാരണമായത്. ഈ സംഘത്തില്‍ ചേരാന്‍ ദീപക് വിസമ്മതിച്ചതാണ് ഇവരുടെ വൈരാഗ്യത്തിന് കാരണം.ഭീഷണിപ്പെടുത്തി മറ്റുവിദ്യാര്‍ത്ഥികളില്‍ നിന്നും പണംപിരിക്കല്‍,അക്രമം എന്നിവായണ് ഇവര്‍ സ്ഥിരമായി ചെയ്തുവന്നതെന്ന് സഹപാഠികള്‍ പറയുന്നു.

കോഴിക്കോട് സ്വദേശിയായ ലിജോയാണ് സംഘത്തലവന്‍. ശ്രീലങ്കന്‍ പ്രശ്‌നത്തെ ദിവസങ്ങളായി അടച്ചിട്ട കോളേജ് തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്. കോളേജ് അടച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് വന്ന ദീപക് തൃച്ചംബരത്ത് നടന്ന ഒരു വിവാഹത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ഞായറാഴ്ച വൈകിട്ട് നാമക്കല്ലിലേക്ക് പോയത്.സംഭവമറിഞ്ഞ് നാമക്കലില്ലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ രോഷകൂലരായി ജ്ഞാനമണി കാമ്പസിലേക്ക് ഇരച്ചുകയറിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
രാശിപുരം ആശുപത്രിയില്‍ നിന്നും ദീപകിന്റെ മൃതദേഹം സേലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം നടത്തി. ദീപകിന്റെ പിതാവ് വിക്രാനനന്തപുരം പത്മനാഭന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയിട്ടുണ്ട്. അമ്മ ഷീലയും സഹോദരി ശരണ്യയും ഒരുവിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ പോയിരിക്കുകയായിരുന്നു . ഇവരും വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടിലെത്തി.

Keywords: Kerala, Kannur, Thaliparamba. Engineering student, murder, killed, police,  car, accident, students, friends, family, sad, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post