കണ്ണൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകര ഭരണത്തിനെതിരെ കണ്ണൂരില്‍ നടക്കുന്ന സി.ഐ.ടി.യു.ദേശീയ സമ്മേളനത്തില്‍ പ്രമേയം. സി.ഐ.ടി.യു.കേരള ഘടകം ജനറല്‍ സെക്രട്ടറി എളമരം കരീമാണ് വെള്ളിയാഴ്ച പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ജനാധിപത്യവിരുദ്ധ ഭരണമാണ് നടത്തുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.
സി.ഐ.ടി.യു.പ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വ്യാപകമായ അക്രമമാണ് നടക്കുന്നത്. നാനൂറോളം ട്രേഡ് യൂണിയന്‍ ഓഫീസുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്. പലര്‍ക്കും തൊഴില്‍ തന്നെ നഷ്ടമായിട്ടുണ്ട്.
കാര്‍ഷിക മേഖലയിലും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായി. സംസ്ഥാന സര്‍ക്കാര്‍ മില്ലുടമകളില്‍ നിന്നും സ്വകാര്യ ഏജന്റുമാരില്‍ നിന്നും നെല്ല് സംഭരിക്കുന്നതുവഴി കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയാണ് ലഭിക്കുന്നത്.
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷത്തെ ഇടതു ഭരണം കൊണ്ടുണ്ടായ നേട്ടങ്ങളെല്ലാം ഇപ്പോള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഭീകരഭരണത്തിനെതിരെ ചെറുത്തുനില്‍ക്കുന്ന ബംഗാള്‍ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രമേയം അവസാനിക്കുന്നത്. സി.ഐ.ടി.യു. ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറി ദീപക് ദാസ്ഗുപ്ത പ്രമേയത്തെ പിന്താങ്ങി.
Keywords: Kerala, Kannur, CITU, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment