നാറാത്തില്‍ എല്‍.ഡി.എഫ് മതേതര കൂട്ടായ്മ 26ന്

 Kerala, Kannur, Terrorist, CPM, League, LDF, NDF, Police, Government, RSS, Kannur Vartha
കണ്ണൂര്‍: തീവ്രവാദത്തിനെതിരെ 26ന് നാറാത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ കെ.പി. സഹദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാറാത്തെ വന്‍ ആയുധശേഖരവും പരിശീലനവും വര്‍ഗീയവാദികളെയും തീവ്രവാദികളെയും സമൂഹം ഒറ്റപ്പെടുത്തണമെന്ന് പഠിപ്പിക്കുകയാണ്.

ഹിറ്റ്‌ലിസ്റ്റും വാഹന നമ്പറുകളും വ്യക്തമാക്കുന്നത് എസ്.ഡി.പി.ഐ. തീവ്രവാദികള്‍ വന്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നതാണ്. ട്രസ്റ്റിന്റെ മറവിലാണ് തീവ്രവാദികള്‍ ആയുധ പരിശീലനം നടത്തുന്നത്. മണല്‍ക്കടത്ത് ഉള്‍പെടെയുള്ള സാമൂഹ്യവിരുദ്ധ ക്രിമിനല്‍ സ്വഭാവവും ഇക്കൂട്ടര്‍ക്കുണ്ട്. ജില്ലാസംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നാറാത്തെ ഭീകരപ്രവര്‍ത്തനം. എന്‍.ഡി.എഫുകാരായ തീവ്രവാദികള്‍ ആദ്യകാലങ്ങളില്‍ ലീഗിലാണ് പ്രവര്‍ത്തിച്ചത്.

താഴെക്കിടയില്‍ ലീഗും പോപ്പുലര്‍ ഫ്രണ്ടും വേര്‍തിരിക്കാന്‍ കഴിയാത്ത നിലയിലാണ്. നാറാത്ത് നിന്നും പോലീസ് പിടികൂടിയവരില്‍ പലരും ലീഗ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുഴപ്പിലങ്ങാട് സ്വദേശിയുമായ ലീഗ് നേതാവിന്റെ ബന്ധുവാണ് ഒരു പ്രതി. നാറാത്ത് ടൗണിനടുത്ത് 2004ല്‍ ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും പൈപ്പ് ബോംബ് കണ്ടെത്തിയപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല.

തീവ്രവാദ സ്വഭാവമുള്ള 169 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഒരു ഭാഗത്ത് ആര്‍.എസ്.എസിനെയും മറുഭാഗത്ത് പോപ്പുലര്‍ ഫ്രണ്ടിനെയും യു.ഡി.എഫ് ആണ് സംരക്ഷിക്കുന്നതെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു. എം.വി. ജയരാജന്‍, സി.പി. മുരളി, എം. ഉണ്ണിക്കൃഷ്ണന്‍, ഇല്ലിക്കല്‍ അഗസ്തി, വി. രാജേഷ് പ്രേം, പുഴക്കല്‍ വാസുദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Terrorist, CPM, League, LDF, NDF, Police, Government, RSS, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم