പരിഷത്തിന്റെ അരനൂറ്റാണ്ടിലേക്ക് വെളിച്ചം വീശുന്ന ഓര്‍മ്മച്ചെപ്പ് ശനിയാഴ്ച പ്രകാശനം ചെയ്യും

കണ്ണൂര്‍: പരിഷത്തിന്റെ അരനൂറ്റാണ്ടിലേറെയുളള പ്രവര്‍ത്തനത്തിന്റെ സമഗ്രചരിത്ര പുസ്തകമായ ഓര്‍മ്മച്ചെപ്പ് ശനിയാഴ്ച പ്രകാശനം ചെയ്യും. ''1962 ല്‍ കേവലം ശാസ്ത്രപ്രചാരകരുടെ സംഘടന എന്ന നിലയില്‍ ആരംഭിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധമേഖലകളിലെ അതിന്റെ ഇടപെടലുകളിലൂടെ കേരളത്തില്‍ സാമൂഹിക അംഗീകാരം നേടിയ ഒരു ജനകീയശാസ്ത്രപ്രസ്ഥാനമായി മാറിയ ചരിത്രമാണ് ഓര്‍മ്മചെപ്പില്‍ പ്രതിപാദിച്ചിരിക്കുന്നത്. അരനൂറ്റാണ്ടു
Parishathu-bookകാലമായി പരിഷത്ത് നടത്തിയ ഇടപെടലുകളുടെ ഓര്‍മപ്പെടുത്തലുമായാണ് പുസ്തകം ഇറങ്ങുന്നത്.

പരിഷത്തിന്റെ അമ്പത് വര്‍ഷത്തെ ചരിത്രവും ഗ്രാമ ശാസ്ത്ര സമിതിയുടെ രൂപീകരണവും ഉള്‍പ്പെടുത്തിയാണ് പുസ്തക രചന. അതൊടൊപ്പം സംഘടന ഇടപെടുന്ന വിദ്യാഭ്യാസം, ആരോഗ്യം, വനിത, കലാജാഥ എന്നീ വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് റോഡ്, റെയില്‍, ജല ഗതാഗതത്തിന്റെ പ്രശ്‌നങ്ങളും പ്രതിവിധിയും ഗ്രീന്‍ഫീല്‍ഡ് റോഡ് ഉയര്‍ത്തുന്ന ആശങ്കകളും ചര്‍ച്ചക്ക് വിധേയമാക്കിയിട്ടുണ്ട്.

രാജ്യത്ത് വളര്‍ന്ന് വരുന്ന ശാസ്ത്‌റ പ്‌റസ്ഥാനത്തെ കുറിച്ച് ആള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ് വര്‍ക്ക് ജനറല്‍ സെക്‌റട്ടറി ടി ഗംഗാധരന്റെ ലേഖനം ശാസ്ത്‌റ രംഗത്തെ വളര്‍ച്ചയെ കുറിച്ചുള്ള ഉള്‍കാഴ്ച നല്‍കുന്നതാണ്.

കൂവേരി മാധവന്‍, വി ചന്ദ്‌റബാബു, ടി ഗംഗാധരന്‍, ഒ എം ശങ്കരന്‍, സി പി ഹരീന്ദ്‌റന്‍, എം വിജയകുമാര്‍, എം പങ്കജാകഷന്‍, പി പി ബാബു, യു ജനാര്‍ദ്ധനന്‍, കെ ജയരാജന്‍, കെ അശോകന്‍ എന്നിവര്‍ തയ്യാറാക്കിയ ലേഖനം സമ്മേളനം സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി .കെ ബൈജുവാണ് എഡിറ്റ് ചെയ്തിട്ടുള്ളത്. ജില്ലാ സമ്മേളന ഉദ്ഘാടന ചടങ്ങില്‍ ഡോ എ. അച്യുതന്‍ കൂടാളി പഞ്ചായത്ത് പ്രസിഡന്റ് സീനാ പ്രദീപന് നല്‍കി പ്രകാശനം ചെയ്യും.

Keywords: Kerala, Kannur, Parishath, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post