ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: നഴ്‌സുമാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

File photo
കണ്ണൂര്‍: ഡോ.ബലരാമന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തതിനെക്കാള്‍ താഴ്ന്ന വേതനംമാത്രമെ നഴ്‌സുമാര്‍ക്ക് ലഭിക്കുകയുളളുവെന്ന് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഡി. സുരേന്ദ്രനാഥ്, സെക്രട്ടറി എസ്. മിനി എന്നിവര്‍ ആരോപിച്ചു.

ഭാഗികമായി വേതനവര്‍ദ്ധനവ് പ്രഖ്യാപിക്കുകയും ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കി എന്നവകാശപ്പെടുകയും ചെയ്തതതിലൂടെ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അതേ പടി നടപ്പിലാക്കേണ്ടതാണെന്ന് അംഗീകരിച്ചിരിക്കുകയാണ്.

നഴ്‌സുമാരുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ കളളക്കണക്കുകളും കുപ്രചാരണങ്ങളും അഴിച്ചുവിടുന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം.

ഡോ.ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മേയ് 15ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണയും അതിനു മുന്നോടിയായി പ്രാദേശിക തലങ്ങളില്‍ കണ്‍വെന്‍ഷനുകളും മറ്റ് സമരപരിപാടികളും നടത്തുന്നമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Keywords: Kerala, Kannur, Balaraman, report, Nurses, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post