നാസറിന്റെ മരണം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Nasar Mattannur
Nasar
മയ്യില്‍: മാധ്യമം ലേഖകന്‍ നാസര്‍മട്ടന്നൂര്‍ ലോറിയിടിച്ച് മരിച്ചസംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തു. പാപ്പിനിശേരി പയഞ്ചിറയിലെ മുത്തച്ചിവളപ്പില്‍ എം. വി ജിജിത്തിനെയാ(24)ണ് പൊലിസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ആറിന് രാവിലെ നണിയൂര്‍ നമ്പ്രത്തുണ്ടായ അപകടത്തിലാണ് നാസര്‍ മരിച്ചത്. വീട് നിര്‍മ്മാണത്തിനായി ഇ മണല്‍ പദ്ധതി പ്രകാരം അനുവദിച്ചുകിട്ടിയ മണല്‍ കൊണ്ടുപോവുകയായിരുന്ന ലോറി കയറ്റത്തില്‍ നിയന്ത്രണം വിട്ട് പിന്നോട്ടുനീങ്ങി നാസര്‍ സഞ്ചരിച്ച സ്‌കൂട്ടറിനു മേല്‍ ഇടിച്ചുകയറുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നാസര്‍ മരിച്ചത്.

Related News:

ബൈക്കില്‍ മിനിലോറിയിടിച്ച് 'മാധ്യമം' ലേഖകന്‍ മരിച്ചു

Keywords: Kerala, Kannur, Mayyil, reporter, journalist, accident, death, arrest, driver, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post