പിതാവിന് വെട്ടേറ്റ സംഭവം: മകന്‍ അറസ്റ്റില്‍


കൂത്തുപറമ്പ്: പിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനെ പൊലിസ് അറസ്റ്റില്‍. തൃക്കണ്ണാപുരം ചൊറുക്കത്തുമ്മലിലെ പി. കുഞ്ഞിക്കണ്ണനാ(68)ണ് ബുധനാഴ്ച വീട്ടില്‍ വച്ച് വെട്ടേറ്റത്. വീട്ടിനകത്തു ടി.വി കണ്ടിരിക്കെ മാനസിക വിഭ്രാന്തിയാല്‍ മകനായ ഷിജിത്ത് പുറകിലൂടെയെത്തി കുഞ്ഞിക്കണ്ണനെ കൊടുവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

തലയ്ക്കും കൈക്കുംഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണന്‍ തലശേരി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളില്‍ നിന്നും മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.

Keywords: Kerala, Kannur, Kuthuparamba, Arrest, father, son, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post