വേനല്‍മഴ കേളകത്ത് നാശംവിതച്ചു

Rain season
കേളകം: വേനല്‍മഴയോടൊപ്പം തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റ് കേളകം മേഖലയില്‍ കനത്തനാശം വിതച്ചു. കേളകം പഞ്ചായത്തിലെ രാമച്ചി, കരിയംകാപ്പ്, ശാന്തിഗിരി മേഖലകളില്‍ നൂറോളംപേരുടെ കൃഷി നശിച്ചു. ആയിരത്തിലധികം റബര്‍മരങ്ങളും വാഴകളും ചുഴലിക്കാറ്റില്‍ കടപുഴകി വീണു.

രാമച്ചിഭാഗത്തേക്ക് വൈദ്യുതിയെത്തിക്കുന്ന എട്ടു വൈദ്യുതി തൂണുകളും കാറ്റില്‍ മറിഞ്ഞുവീണു. മരംവീണ് വീടുതകര്‍ന്ന് വെളളൂന്നിയിലെ ചേന്നനവേലില്‍ ജോസിനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. ജോസ്(50)ഭാര്യ ഷൈനി(40) ജോസിന്റെ മാതാവ് റോസമ്മ(74) വട്ടക്കുന്നേല്‍ ഡെയ്‌സി(39) മക്കളായ ഷാരോണ്‍(16) റോസ് മേരി(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേളകത്തെ പാറയില്‍ തങ്കച്ചന്‍, കണിച്ചാറിലെ പാട്ടച്ചേരി സരോജിനി, കൊളക്കാട്ടെ ഫാത്തിമ എന്നിവരുടെ വീടുകളും മരംവീണ് തകര്‍ന്നു. പാല്‍ച്ചുരം മേഖലയിലും വ്യാപകമായ കൃഷിനാശമുണ്ടായി. തോമസ് ചന്ദ്രംകുന്നേല്‍, ജോസ് പാലമറ്റം എന്നിവരുടെ വീടിനു മുകളില്‍ മരംവീണ് വീട് ഭാഗികമായി തകര്‍ന്നു. മരം പൊട്ടിവീണ് ദേവസ്യ ആമക്കാട്ടിന്റെ കാലിത്തൊഴുത്ത് പൂര്‍ണ്ണമായും തകര്‍ന്നു.

Keywords: Kerala, Kelakam, Rain, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم