കണ്ണൂര്‍: നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച് ഏഴു വാഹനങ്ങള്‍ തകര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിയോടെ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന വിക്രാന്ത് ബസാണ് ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളില്‍ ഇടിച്ചത്.
കാള്‍ടെക്‌സ് താണ ദേശീയപാതയില്‍ ട്രെയ്‌നിംഗ് സ്‌കൂളിന് മുന്നില്‍ വച്ച് രണ്ടു ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചശേഷം രണ്ടുകാറിലും ഇടിച്ച ബസ് കോണ്‍ക്രീറ്റ് കമ്പി കയറ്റി പോവുകയായിരുന്ന മിനിലോറിക്കും ചെന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മിനിലോറി ചേംബര്‍ ഹാള്‍ ഭാഗത്തേക്ക് മറിഞ്ഞു. ഇതിനുശേഷം ഒരുകാറിനുമിടിച്ചാണ് ബസ് കാള്‍ടെക്‌സിലെ ഡിവൈഡറിലിടിച്ച് നിന്നത്.
ബസിന്റെ ലക്കുകെട്ട വരവ് കണ്ട് മറ്റു വാഹനങ്ങള്‍ റോഡരികില്‍ നിറുത്തിയിട്ടതുകാരണം വന്‍ദുരന്തമൊഴിവായി. ബസിന്റെ വരവ് കണ്ട് കാല്‍നടയാത്രക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നിറയെ യാത്രക്കാരുളള ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഏതാണ്ട് 250 മീറ്റര്‍ ദൂരം നിയന്ത്രണം വിട്ട് ഓടി.

Keywords: Kerala, Kannur, Accident, more, vehicle, car, hit, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment