കണ്ണൂര്‍: ബോണസ് പ്രശ്‌നത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ വ്യാഴാഴ്ച ആരംഭിച്ച പണിമുടക്ക് പൂര്‍ണ്ണം. വ്യാഴാഴ്ച നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം വെള്ളിയാഴ്ച തുടരും. വെള്ളിയാഴ്ച മുതല്‍ സമരം സ്വകാര്യ ബസ്സുകളെയും ബാധിക്കുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും പ്രശ്‌നമാകും.
മുതലാളിമാരുടെ പിടിവാശിമൂലമാണ് സമരം നീണ്ടുപോകുന്നതെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു തവണ തൊഴില്‍വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലും ഒരുതവണ ജില്ലാകളക്ടറുടെ സാന്നിധ്യത്തിലും നടത്തിയ ചര്‍ച്ച പെട്രോള്‍ പമ്പ് ഉടമകളുടെ പിടിവാശിമൂലം പരാജയപ്പെടുകയായിരുന്നു. ഇരുപത് ശതമാനം ബോണസ് വേണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റുകള്‍ 18 ശതമാനമെന്ന കലക്ടറുടെ നിര്‍ദ്ദേശത്തെയും നിരാകരിക്കുകയായിരുന്നു. 15 ശതമാനം ബോണസ് മാത്രമേ നല്‍കുകകയുള്ളു എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചുനിന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കമ്മിഷന്‍ വര്‍ദ്ധിപ്പിച്ചിട്ടും ന്യായമായ ബോണസ് നല്‍കാന്‍ തയ്യാറാകാത്ത ഉടമകളുടെ നടപടി അപലപനീയമാണെന്നും തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. നന്ദകുമാര്‍, ഐ. എന്‍.ടി.യു.സി. നേതാവ് കെ.വി. രാമചന്ദ്രന്‍, ബി.,എം.എസ്. ജില്ലാപ്രസിഡന്റ് കെ.പി. ജ്യോതിര്‍ മനോജ്, പി. രാജന്‍, കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Petrol pump, workers, strike, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment