കണ്ണൂര്‍: ഒ.ടി ഹരിദാസിന്റെ വിയോഗത്തോടെ എന്നും ജനപക്ഷത്തോട് ചേര്‍ന്നു നിന്ന എഴുത്തുകാരനെയാണ് സമൂഹത്തിന് നഷ്ടമായത്. കവിയും കഥാകൃത്തുമായി ഏറെക്കാലം കണ്ണൂരിന്റെ സാഹിത്യലോകത്ത് വ്യതിരക്തമായ ശബ്ദം കേള്‍പ്പിച്ച ഹരിദാസ് പുരോഗമനകലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.
പുരോഗമന കലാസാഹിത്യസംഘം കണ്ണൂര്‍ മേഖലാസെക്രട്ടറി, ജില്ലാജോയന്റ് സെക്രട്ടറി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച ഒ.ടി ജില്ലയില്‍ സംഘം നടത്തുന്ന സാഹിത്യക്യാമ്പുകളിലെ
പ്രധാനസംഘാടകരിലൊരാളായിരുന്നു.
കവിതയിലൂടെ സ്വയം കലഹിക്കുകയും ജീവിതത്തില്‍ തന്റെ നിലപാടുതറകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത ഒ.ടി. ഹരിദാസ് സമൂഹത്തിലെ നീറുന്ന പ്രശ്‌നങ്ങളാണ് തന്റെ കഥകള്‍ക്കും കവിതയ്ക്കും വിഷയമാക്കിയത്. കൊളാസ്‌കയിലേക്കുളള യാത്ര(കഥ) മകള്‍, എവിടെയോവെടിയൊച്ചകള്‍ ,കാത്തിരിക്കേണ്ട(കവിത) എന്നിവയാണ് പ്രധാനസമാഹാരങ്ങള്‍. മലയാളത്തിലെ ആനുകാലികങ്ങളില്‍ തന്റെ കവിതയിലൂടെ സാന്നിദ്ധ്യമറിയിച്ച ഒ.ടി ഹരിദാസ് സമാന്തര പ്രസിദ്ധീകരണങ്ങളുടെ കൂട്ടായ്മകളിലും സഹകരിച്ചു.
പീഡിതരായ മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍പ്രമേയമാക്കുകയും അധ്വാനിക്കുന്നവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്വപ്നം കാണുകയും ചെയ്ത ഒ.ടി ഹരിദാസ് സാഹിത്യത്തില്‍ മനുഷ്യപക്ഷത്തിന്റെ ഒപ്പം നിന്നതിന്റെ പേരില്‍ ഏറെ അര്‍ഹതയുണ്ടായിട്ടും അവഗണിക്കപ്പെട്ട കണ്ണൂരിലെ എഴുത്തുകാരില്‍ ഒരാളായിരുന്നു.
ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനമാരംഭിച്ച ഒ.ടി എന്നും സാഹിത്യത്തിന്റെ പുരോഗമനചേരിയോടൊപ്പം തന്നെ നിലയുറപ്പിച്ചു. മേലെചൊവ്വ സ്പിന്നിംഗ് മില്‍ തൊഴിലാളിയായിരുന്ന ഒ.ടി അവിടെ നിന്നും തൊഴില്‍ജീവിതം അവസാനിപ്പിച്ച ശേഷം നഗരത്തിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി തൊഴിലാളിയായും ജോലി നോക്കി.
ദിവസങ്ങള്‍ക്കു മുമ്പ് ഒരുവീഴ്ചയിലുണ്ടായ ആഘാതത്തില്‍ തലയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം. മൃതദേഹം എ.കെ.ജി സഹകരണാശുപത്രി മോര്‍ച്ചറിയില്‍. പുതിയതെരുവിനടുത്തെ പനങ്കാവ് സ്വദേശിയായ ഒ.ടി ഹരിദാസിന്റെ സംസ്‌കാരം വെളളിയാഴ്ച രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത് നടക്കും.
പുരോഗമന കലാസാഹിത്യസംഘം കണ്ണൂര്‍ മേഖലാസെക്രട്ടറി, ജില്ലാജോയന്റ് സെക്രട്ടറി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച ഒ.ടി ജില്ലയില്‍ സംഘം നടത്തുന്ന സാഹിത്യക്യാമ്പുകളിലെ
O.T Haridas |
കവിതയിലൂടെ സ്വയം കലഹിക്കുകയും ജീവിതത്തില്‍ തന്റെ നിലപാടുതറകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത ഒ.ടി. ഹരിദാസ് സമൂഹത്തിലെ നീറുന്ന പ്രശ്‌നങ്ങളാണ് തന്റെ കഥകള്‍ക്കും കവിതയ്ക്കും വിഷയമാക്കിയത്. കൊളാസ്‌കയിലേക്കുളള യാത്ര(കഥ) മകള്‍, എവിടെയോവെടിയൊച്ചകള്‍ ,കാത്തിരിക്കേണ്ട(കവിത) എന്നിവയാണ് പ്രധാനസമാഹാരങ്ങള്‍. മലയാളത്തിലെ ആനുകാലികങ്ങളില്‍ തന്റെ കവിതയിലൂടെ സാന്നിദ്ധ്യമറിയിച്ച ഒ.ടി ഹരിദാസ് സമാന്തര പ്രസിദ്ധീകരണങ്ങളുടെ കൂട്ടായ്മകളിലും സഹകരിച്ചു.
പീഡിതരായ മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍പ്രമേയമാക്കുകയും അധ്വാനിക്കുന്നവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്വപ്നം കാണുകയും ചെയ്ത ഒ.ടി ഹരിദാസ് സാഹിത്യത്തില്‍ മനുഷ്യപക്ഷത്തിന്റെ ഒപ്പം നിന്നതിന്റെ പേരില്‍ ഏറെ അര്‍ഹതയുണ്ടായിട്ടും അവഗണിക്കപ്പെട്ട കണ്ണൂരിലെ എഴുത്തുകാരില്‍ ഒരാളായിരുന്നു.
ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനമാരംഭിച്ച ഒ.ടി എന്നും സാഹിത്യത്തിന്റെ പുരോഗമനചേരിയോടൊപ്പം തന്നെ നിലയുറപ്പിച്ചു. മേലെചൊവ്വ സ്പിന്നിംഗ് മില്‍ തൊഴിലാളിയായിരുന്ന ഒ.ടി അവിടെ നിന്നും തൊഴില്‍ജീവിതം അവസാനിപ്പിച്ച ശേഷം നഗരത്തിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി തൊഴിലാളിയായും ജോലി നോക്കി.
ദിവസങ്ങള്‍ക്കു മുമ്പ് ഒരുവീഴ്ചയിലുണ്ടായ ആഘാതത്തില്‍ തലയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം. മൃതദേഹം എ.കെ.ജി സഹകരണാശുപത്രി മോര്‍ച്ചറിയില്‍. പുതിയതെരുവിനടുത്തെ പനങ്കാവ് സ്വദേശിയായ ഒ.ടി ഹരിദാസിന്റെ സംസ്‌കാരം വെളളിയാഴ്ച രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത് നടക്കും.
Keywords: Kerala, Kannur, O.T Haridas, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment