തലശ്ശേരി: പിണറായി വിജയനെ അക്രമിക്കാന്‍ ലക്ഷ്യമിട്ട് എത്തിയ നാദാപുരത്തെ വളയം സ്വദേശി കുറ്റിക്കാട്ടില്‍ പിലാവുളളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ജയിലില്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കോഴിക്കോട് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തലശ്ശേരി സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്ന് ജില്ലാ പോലീസ് മേധാവിക്ക് കൈമാറും ഏപ്രില്‍ മൂന്നിന് രാത്രിയാണ് പിണറായി വിജയന്റെ വീടിന് സമീപത്തു നിന്നും കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ തോക്കും കൊടുവാളുമായി നാട്ടുകാര്‍ പിടികൂടുന്നത്. പിണറായിയെ അപായപെടുത്താനായിരുന്നു ലക്ഷ്യമെന്ന് കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ നല്‍കിയ മൊഴി അക്രമ സാധ്യത വര്‍ദ്ധിച്ചത്.
ഇയാള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തോക്കുവാങ്ങിയ കോഴിക്കോട് നടക്കാവിലെ കടയിലും വാടകക്ക് താമസിച്ച വടകരയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച ഇരിട്ടിക്കടുത്ത കോളിത്തട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ക്രൈംബ്രാഞ്ച് എസ്.പി.ബി.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ചോദ്യംചെയ്യുന്നത്.
Kunhikrishnan |

Keywords: Kerala, Kannur, Kunhikrishnan, Pinarayi Vijayan, Intelligent report, jail, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment