ചാല ദുരന്തം: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


Kannur, Chala tanker blast
കണ്ണൂര്‍: ഐ.ഒ.സിയെ ഒഴിവാക്കി, ലോറിയുടമ കണ്ണയ്യനെ മാത്രം പ്രതിചേര്‍ത്ത് 20 പേരുടെ ദാരുണാന്ത്യത്തിനു വഴിവച്ച ചാല ഗ്യാസ് ടാങ്കര്‍ ദുരന്തം സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചു. ഇന്ധന വാല്‍വിനുണ്ടായ തകരാറാണ് പാചകവാതകം ചോരാന്‍ കാരണം. അപകടവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെതിരേ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്‍മേല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും കുറ്റപത്രം തയ്യാറാക്കുക. 2012 ആഗസ്ത് 27ന് അര്‍ധരാത്രിയായിരുന്നു ചാലയില്‍ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടാങ്കര്‍ലോറി നിയന്ത്രണംവിട്ട് ചാലയിലെ ഡിവൈഡറില്‍ കയറി മറിയുകയും വാതകം ചോര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇരുപതുപേര്‍ മരിച്ചതിനു പുറമെ നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും വീടുകളും കൃഷിയും നശിക്കുകയും ചെയ്തു.

നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍, സാരവും നിസാരവുമായി പരുക്കേല്‍പ്പിക്കല്‍ എന്നീ ചെറിയ വകുപ്പുകളാണ് ഡ്രൈവര്‍ കണ്ണയ്യനെതിരേ ചുമത്തുക. മനപ്പൂര്‍വമല്ലാത്ത കൊലപാതക ശ്രമമാണോ ചുമത്തുക എന്ന കാര്യത്തില്‍ ധാരണയായില്ല. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായമറിഞ്ഞ ശേഷം തീരുമാനിക്കും. രണ്ടു ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചില്ലെന്ന നിസാരമായ കുറ്റമാത്രമാണ് ലോറി ഉടമയ്‌ക്കെതിരേ ചുമത്താന്‍ സാധ്യത.

ടാങ്കര്‍ലോറിയുടെ സുരക്ഷാപരിശോധ കൃത്യമായി നടത്തിയിട്ടുന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അഞ്ചു ദൃക്‌സാകഷികള്‍ ഉള്‍പ്പെടെ 127 സാക്ഷികളില്‍ നിന്ന് ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തു. ലോക്കല്‍ പോലിസില്‍നിന്ന് ഏറ്റെടുത്തശേഷം ആറുമാസം കൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയത്.

Keywords: Kerala, Kannur, Tanker, blast, Chala, report, Crime branch, officers, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post