കണ്ണൂര്‍: താണയിലെ പോപ്പുലര്‍ഫ്രണ്ട് ജില്ലാകമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പോലിസ് പരിശോധന. ബുധനാഴ്ച രാത്രിയോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലിസ് റെയ്ഡ് നടത്തിയത്. ജില്ലയിലെ 14 കേന്ദ്രങ്ങളിലെ പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും ബുധനാഴ്ച പൊലിസ് റെയ്ഡു നടത്തിയിട്ടുണ്ട്. ജില്ലാകമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ടൗണ്‍ പൊലിസാണ് പരിശോധനനടത്തിയത്.
ജില്ലാകമ്മിറ്റി ഓഫിസ് അകാരണമായി റെയ്ഡ് നടത്തിയ പോലിസ് നടപടിയില്‍ പോപുലര്‍ഫ്രണ്ട് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. റെയ്ഡ് നടത്തിഭീകരത സൃഷ്ടിക്കുന്ന പോലിസ് നടപടിക്കെതിരേ മുഴുവന്‍ ജനങ്ങളും പ്രതിഷേധിക്കണമെന്നും ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് താണയില്‍ നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് കെ പി തസ്‌നീം, സെക്രട്ടറി സി. എം നസീര്‍, അഫ്‌സല്‍, ലുഖ്മാന്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, Popular Front, office, raid, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment