സംസ്ഥാന തലത്തില്‍ ആറാംസ്ഥാനത്ത് SSLC: ജില്ലയില്‍ 92.22 ശതമാനം വിജയം

SSLC, Kannur District, Kerala, Result, Percentage, Students, Kannur Vartha, Kannur News
കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 92.22 ശതമാനം വിജയം. ആകെ പരീക്ഷയെഴുതിയ 36,570 വിദ്യാര്‍ത്ഥികളില്‍ 35,189 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 18,506 ആണ്‍കുട്ടികളില്‍ 17,752 പേരും 18,064 പെണ്‍കുട്ടികളില്‍ 17,437 പേരും ഉപരിപഠനത്തിന് അര്‍ഹരായി.

1079 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 212 ആണ്‍കുട്ടികളും 354 പെണ്‍കുട്ടികളും ഉള്‍പെടെ 566 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 195 ആണ്‍കുട്ടികളും 318 പെണ്‍കുട്ടികളും ഉള്‍പെടെ 513 പേര്‍ എ പ്ലസ് നേട്ടത്തിന് അര്‍ഹരായി.

48 വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. കഴിഞ്ഞ വര്‍ഷം 96.93 ആയിരുന്നു ജില്ലയിലെ വിജയശതമാനം. 37,100 പേര്‍ പരീക്ഷ എഴുതിയതില്‍ 35,966 കുട്ടികളാണ് കഴിഞ്ഞ തവണ ഉപരിപഠനത്തിനു യോഗ്യരായത്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 815 ആയിരുന്നു. എല്ലാവരെയും വിജയിപ്പിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ നല്ല വര്‍ധനയുായി. കഴിഞ്ഞ വര്‍ഷം 28 വിദ്യാലയങ്ങള്‍ക്കാണ് നൂറുമേനി കൈവരിക്കാനായത്.

എന്നാല്‍ വിജയ ശതമാനത്തില്‍ ഏറെക്കാലം കൈവശമുണ്ടായിരുന്ന ഒന്നാംസ്ഥാനം കണ്ണൂര്‍ ജില്ലയ്ക്ക് നഷ്ടമായി. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്കു പിറകില്‍ ആറാം സ്ഥാനത്താണു ഇത്തവണ കണ്ണൂരിന്റെ സ്ഥാനം. 2011ല്‍ നേരിയ വ്യത്യാസത്തിന് രണ്ടാം സ്ഥാനത്തെത്തിയതൊഴിച്ചാല്‍ കഴിഞ്ഞ ആറുവര്‍ഷവും ഒന്നാം സ്ഥാനത്ത് കണ്ണൂരായിരുന്നു സംസ്ഥാനത്ത് വിജയശതമാനത്തില്‍ മുന്നിലുണ്ടായിരുന്നത്.

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം പേപ്പര്‍ മലയാളത്തില്‍ 9,813 പേരും രണ്ടാം പേപ്പര്‍ ഉപഭാഷയില്‍ 14,105 പേരും എ പ്ലസ് നേടി. ഇംഗ്ലീഷ് 3,007, ഹിന്ദി 3,222, സോഷ്യല്‍ സയന്‍സ് 1,638, ഫിസിക്‌സ് 3,963, കെമിസ്ട്‌റി2,464, ബയോളജി 3,801, മാത്‌സ് 1,156 എന്നിങ്ങനെയാണ് മറ്റു വിഷയങ്ങളില്‍ എ പ്ലസ് നേടിയരുടെ എണ്ണം.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം പേപ്പര്‍ മലയാളം 7,293, രണ്ടാം പേപ്പര്‍ ഉപഭാഷ 7,964, ഇംഗ്ലീഷ് 2,532, ഹിന്ദി 3,133, സോഷ്യല്‍ സയന്‍സ് 1,322, ഫിസിക്‌സ് 3,530, കെമിസ്ട്‌റി 2,096, ബയോളജി 3,111, മാത്‌സ്1,000 എന്നിങ്ങനെയാണ് മറ്റു വിഷയങ്ങളില്‍ എ പ്ലസ് നേടിയവരുടെ എണ്ണം.

Keywords: SSLC, Exam, Kannur District, Kerala, Result, Percentage, Students, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post