പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Popular-Front-protest-rally

കണ്ണൂര്‍: നാറാത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ രണ്ട് ബോംബും ഒരു വാളും കണ്ടെടുത്ത സംഭവത്തില്‍ പിടികൂടിയ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കരിനിയമം ചുമത്തിയ നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രകടനത്തിന് അഫ്‌സല്‍, ലുഖ്മാന്‍ നേതൃത്വം നല്‍കി. പഴയങ്ങാടി ഏരിയയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ടൗണില്‍ പ്രകടനം നടത്തി. അസദ് മാട്ടൂല്‍, ഷബീര്‍ എടക്കാട് അഫ്‌സല്‍, ഷഹബാസ് എന്നിവരും കണ്ണാടിപ്പറമ്പില്‍ റിഷാദ്, ജാഫറും കടവത്തൂര്‍ ടൗണില്‍ അബ്ദുല്ല, ഹാമിദ് എന്നിവരും നേതൃത്വം നല്‍കി.

വളപട്ടണം, പാപ്പിനിശ്ശേരി, തളിപ്പറമ്പ്, മാതമംഗലം, കൊളവല്ലൂര്‍, മട്ടന്നൂര്‍, ഉളിയില്‍, കൂത്തുപറമ്പ്, ശിവപുരം എന്നിവിടങ്ങളിലും പി.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Keywords: Kerala, Kannur, Popular Front, Narath, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post