പിണറായി കേസ്: കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ജാമ്യാപേക്ഷ തളളി

തലശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപത്തുനിന്നു തോക്കുമായി പിടിയിലായി റിമാന്റില്‍ കഴിയുന്ന നാദാപുരം വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ജാമ്യഹര്‍ജി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്‌റേറ്റ് കോടതി തള്ളി. റിമാന്റ് കാലാവധി അടുത്ത മാസം രണ്ടു വരെ നീട്ടിയിട്ടുണ്ട്.

കഴിഞ്ഞ നാലിന് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച കനത്ത പോലീസ് കാവലില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Kunhikrishnan Kannur
സംഭവദിവസം കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍ നിന്നു പിടികൂടിയ തോക്കും കത്ത്യാളും ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ച കോടതിയിലെത്തി പരിശോധിച്ചു.

ക്രൈംബ്രാഞ്ച് എസ്.പി ബി. അശോകന്‍, ഡിവൈഎസ്പി വിശ്വനാഥന്‍, സിഐ എം.പി. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പരിശോധന നടത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി കോടതി അനുമതിയോടെ തോക്കും കത്ത്യാളും തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയക്കുമെന്ന് എസ്പി പറഞ്ഞു.

Keywords: Kerala, Thalassery, Pinarayi case. Kunhikrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post