അടിയോട് അടി കൂട്ടയടി: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തെരുവുയുദ്ധമായി മാറി

കണ്ണൂര്‍: അടിയും തിരിച്ചടിയുമായി യൂത്ത് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പ് യുവജനസംഘടനകളുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്നു. ജനാധിപത്യ യുവജനസംഘടനയെന്ന് നേതാക്കള്‍ വിശേഷിപ്പിക്കുന്ന യൂത്ത് കോണ്‍ഗ്രസിലെ തമ്മില്‍തല്ല് ഇപ്പോള്‍ തെരുവുയുദ്ധത്തിലെത്തിയിരിക്കുകയാണ്.

Congress electionവ്യാഴാഴ്ച കരുവഞ്ചാലില്‍ കൂട്ടയടിയാണ്‌നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രാജീവ് ജവനില്‍ ആരംഭിച്ച വോട്ടെടുപ്പില്‍ 12മണിയോടെയാണ് കൂട്ടയടി നടന്നത്. തേറമല സ്വദേശി ജോണിനാണ് സാരമായി പരിക്കേറ്റത്. എ ഐ വിഭാഗങ്ങള്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പൊലിസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗങ്ങളെയും ശാന്തരാക്കിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അധികാരത്തിനായി നടത്തുന്ന ചക്കാളത്തി പോരാട്ടം പരസ്പരമുളള ചെളിവാരിയെറിയലില്‍ എത്തിയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടോളം ജില്ലാമഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ടി.സരസ്വതിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുളള പോസ്റ്റര്‍ പരിയാരം പ്രദേശങ്ങളില്‍ വ്യാപകമായി ഒരുവിഭാഗം പതിച്ചു. രാഷ്ട്രീയ എതിരാളികളായ സി.പി. എമ്മുകാര്‍ പോലും തന്നോട് ഇങ്ങനെ ചെയ്തിട്ടില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് സരസ്വതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

പരിയാരം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സി. പി. എം പ്രവര്‍ത്തകന്‍ വോട്ടുചെയ്തുവെന്ന ആരോപണമുയര്‍ത്തി നടന്നുവരുന്ന വിവാദം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഏത് സി. പി. എം പ്രവര്‍ത്തകനാണ് ഇവിടെ വോട്ടുചെയ്തതെന്ന് ഐഗ്രൂപ്പ് വ്യക്തമാക്കണമെന്ന് എഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു. 42വോട്ടിന് എ ഗ്രൂപ്പ് ജയിച്ച ജാള്യത മറക്കാനാണ് ഇത്തരമൊരു ആരോപണമുന്നയിക്കുന്നതെന്ന് നേതാക്കളായ ഇ.ടി. രാജീവന്‍, പി. എം പ്രേംകുമാര്‍, പി. പി ശ്രീനിവാസന്‍, സുഖദേവന്‍ എന്നിവര്‍ പറഞ്ഞു. പോസ്റ്റര്‍ വിവാദവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

വിശാല ഐ ഗ്രൂപ്പ് നേതാവും കെ. എസ്. യു മുന്‍ സംസ്ഥാന പ്രസിഡന്റുമായ റിജില്‍മാക്കുറ്റിയുടെ തട്ടകമായമാങ്ങാട്ടിടത്തില്‍ ഐ.ഗ്രൂപ്പ് അട്ടിമറിവിജയം നേടിയത് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ സംഘടനാതിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന്റെ വിനോദനായിരുന്നു ഇവിടെ മണ്ഡലം പ്രസിഡന്റ്. ഐ ഗ്രൂപ്പിലെ സനൂപിനെ പരാജയപ്പെടുത്തി എവിഭാഗക്കാരനായ അയൂബാണ് 91വോട്ട് നേടി ഇവിടെ ജയിച്ചത്. എ ഗ്രൂപ്പിലെ കെ.വി ശ്രീരാജാണ് ജനറല്‍ സെക്രട്ടറി.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിശാല ഐ ഗ്രൂപ്പ് വ്യക്തമായ ആധിപത്യത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ അപ്രതീക്ഷിതമായ ചില പ്രകടനങ്ങള്‍ കൊണ്ട് എ ഗ്രൂപ്പും തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ എട്ട് മണ്ഡലങ്ങളില്‍ മൂന്ന് മണ്ഡലങ്ങള്‍ എഗ്രൂപ്പിന് നേടാനായി. വേങ്ങാട് മണ്ഡലത്തില്‍ പി.കെ രമീഷ്, ധര്‍മ്മടത്ത് അര്‍ജുന്‍ പാലയാട്, പെരളശേരിയില്‍ സജീദ് വാഴയില്‍ എന്നിവരാണ് വിജയിച്ചത്. പിണറായി മണ്ഡലത്തില്‍ ഗ്രൂപ്പ് രഹിതനെന്ന് അവകാശപ്പെടുന്ന സുജിത്ത് കുമാര്‍ കാരായിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പയ്യന്നൂര്‍ , തില്ലങ്കേരി, ചിറ്റാരിപ്പറമ്പ് എന്നീ മണ്ഡലങ്ങള്‍ എഗ്രൂപ്പ് നേടി.ജില്ലയില്‍ ഇരുപതിലധികം മണ്ഡലം കമ്മിറ്റികള്‍ എഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. 77 മണ്ഡലങ്ങളില്‍ 58 മണ്ഡലങ്ങള്‍ നേടി സുധാകരന്‍ വിഭാഗം നയിക്കുന്ന വിശാല ഐ ഗ്രൂപ്പ് വ്യക്തമായ ആധിപത്യമുറപ്പിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Youth congress, A Group, attack, election, fight, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post