കണ്ണൂര്‍: കണ്ണൂരിലെ പെട്രോള്‍പമ്പ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. വിഷു ആഘോഷത്തിന്റെ പരിഗണനയില്‍ ജില്ലാ കളക്ടര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം പരിഗണിച്ചാണ് തത്കാലം സമരം പിന്‍വലിച്ചത്. വെള്ളിയാഴ്ച കലക്ടറുടെ സാന്നിധ്യത്തില്‍ തൊഴിലാളി യൂണിയനുകളും പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. പതിനെട്ടു ശതമാനം ബോണസ് വേണമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കളും പതിനേഴര ശതമാനം നല്‍കാമെന്ന് ഉടമകളും കഴിഞ്ഞ ദിവസത്തെ നിലപാട് ആവര്‍ത്തിച്ചു. തുടര്‍ന്ന് ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് സമരം പിന്‍വലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കളക്ടറുടെ തീരുമാനം തൊഴിലാളി യൂണിയനുകളും ഉടമകളും അംഗീകരിച്ചെങ്കിലും തര്‍ക്ക വിഷയത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ജില്ലാ കലക്ടര്‍ സ്വന്തം നിലയ്ക്ക് പ്രശ്‌നത്തിന് ശനിയാഴ്ച പരിഹാരം നിര്‍ദ്ദേശിക്കും. തങ്ങള്‍ക്ക് സ്വീകാര്യമായ തീരുമാനം ജില്ലാ കളക്ടര്‍ കൈക്കൊള്ളുമെന്ന വിശ്വാസത്തിലാണ് ഇരുവിഭാഗവും പിരിഞ്ഞത്.
സമരം പിന്‍വലിക്കുന്നതുവരെ കണ്ണൂര്‍ നഗരത്തില്‍ വാഹനങ്ങള്‍ വളരെ കുറച്ചുമാത്രമേ ഓടിയിരുന്നുള്ളൂ. ഓട്ടോറിക്ഷകളില്‍ പകുതിയിലേറെയും പെട്രോള്‍ലഭിക്കാത്തതുകൊണ്ട് ഓട്ടം നിറുത്തിയിരുന്നു. അതേസമയം എല്‍.പി.ജി.യില്‍ ഓടുന്ന ചില ഓട്ടോറിക്ഷകള്‍ ക്ഷാമമറിയാതെ ഓടി.
എല്‍.പി.ജി.പമ്പുകളെയും സമരം ബാധിച്ചിരുന്നെങ്കിലും ഡൊമസ്റ്റിക് സിലിന്‍ഡറുകളില്‍ നിന്ന് ഗ്യാസ് നിറച്ചുകൊണ്ടാണ് പല ഓട്ടോറിക്ഷകളും ഓടിയത്. വെള്ളിയാഴ്ച വൈകുന്നേരമായപ്പോഴേയ്ക്കും ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് ബസുകളില്‍ ഏറെയും സര്‍വീസ് നിറുത്തിയിരുന്നു. സമരം തീരുമെന്ന പ്രതീക്ഷയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കണ്ണൂര്‍, തളിപ്പറമ്പ് നഗരങ്ങളിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ വാഹനങ്ങള്‍ നിരയായി പാര്‍ക്കുചെയ്യാന്‍ തുടങ്ങി. തളിപ്പറമ്പില്‍ ഉച്ചയോടെ ഇതിനെ തുടര്‍ന്ന് ഗതാഗത തടസം വരെ ഉണ്ടായി.
ചര്‍ച്ചയില്‍ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് കെ.ഹരീന്ദ്രന്‍, വൈസ് പ്രസിഡന്റ് എസ്.എസ്. ഇന്ദ്രപാല്‍, സെക്രട്ടറി അഡ്വ. കെ. ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി രജിത്ത് രാജരത്‌നം എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.പി.സഹദേവന്‍, കെ.പ്രേമരാജന്‍, വാടി രവി (സി.ഐ.ടി.യു) പി. രാജന്‍ ( ഐ.എന്‍.ടി.യു.സി ) സി.കൃഷ്ണന്‍ ( ബി.എം.എസ് ) എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Petrol pump, Bonus, collector, strike, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment