വാറന്റുമായി എത്തിയപ്പോള്‍ ആത്മഹത്യാഭീഷണി: പയ്യന്നൂരില്‍ മുന്‍ CIയെ പൊലിസ് പിടികൂടി

പയ്യന്നൂര്‍: വാറന്റുമായി അറസ്റ്റുചെയ്യാനെത്തിയ പൊലിസിനു മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കിയ ക്രൈം ബ്രാഞ്ച് മുന്‍ സി.ഐയെ പൊലിസ് വീടുവളഞ്ഞ് പിടികൂടി. പയ്യന്നൂര്‍ റെയില്‍വെസ്‌റ്റേഷനു കിഴക്കുഭാഗം സുരഭിനഗറില്‍ വാടകയ്ക്കു താമസിക്കുന്ന റിട്ട. ക്രൈം ബ്രാഞ്ച് സി. ഐ കെ.കെ. പി ലക്ഷ്മണനാ(59)ണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ അത്തോളി എസ്. ഐ യൂസഫിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കൊയിലാണ്ടിയില്‍ ജോലി ചെയ്ത കാലയളവില്‍ ലക്ഷ്മണന്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു.
arrested
ഈ കേസില്‍ സാക്ഷിയായി ഹാജരാകാന്‍ വടകര കോടതി ലക്ഷ്മണന് 21 തവണ സമന്‍സ് അയച്ചിരുന്നു.
എന്നാല്‍ ഹാജരാകാന്‍ ലക്ഷ്മണന്‍ കൂട്ടാക്കിയില്ല. കോടതിയില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിപ്പിച്ചു. ഒന്നര മാസം മുമ്പ് സമന്‍സുമായി എത്തിയ കൊയിലാണ്ടി പൊലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ പ്രബീഷിനെ ലക്ഷ്മണന്‍ തളളിയിട്ടതായി ആരോപണം ഉണ്ടായിരുന്നു. കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരാകാമെന്ന് ലക്ഷ്മണന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഹാജരായില്ല. തുടര്‍ന്ന് വടകര കോടതി പുറപ്പെടുവിപ്പിച്ച ബ്രിംഗ് അപ്പ് വാറന്‍ഡ് പൊലിസ് കണ്ണൂര്‍ ജില്ലാപൊലിസ് ചീഫ് രാഹുല്‍ ആര്‍. നായര്‍ക്ക് അയച്ചുകൊടുത്തു. വെള്ളിയാഴ്ച രാവിലെ ലക്ഷ്മണനെ അത്തോളി പൊലിസ് അറസ്റ്റു ചെയ്യാനെത്തിയപ്പോഴാണ് ആത്മഹത്യ ഭീഷണിയും നാടകീയമായ രംഗങ്ങളും ഉണ്ടായത്.

പൊലിസിനെ കണ്ടമാത്രയില്‍ വീടിന്റെ മുന്‍വശത്തെ ഗ്രില്ലുകള്‍ പൂട്ടിയിട്ട ലക്ഷ്മണന്‍ മുകള്‍ നിലയിലെ വാട്ടര്‍ ടാങ്കില്‍ കയറി നിന്ന് ആത്മഹത്യഭീഷണി മുഴക്കി. ഗ്രില്‍സിന്റെ പൂട്ട് അറുത്തുമാറ്റി പൊലിസ് അകത്തുകടന്നപ്പോള്‍ലക്ഷ്മണന്‍ മുന്‍വാതിലിന്റെ കുറ്റിയിട്ടു.സംഭവമറിഞ്ഞ് പയ്യന്നൂര്‍ സി. ഐ അബ്ദുള്‍ റഹീം, എസ്. ഐ ഷാജിഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി.

സി. പി. എം ഏരിയാസെക്രട്ടറി ടി. ഐ മധുസൂദനന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ലക്ഷ്മണനെ അനുനയിപ്പിച്ച് വീട്ടില്‍ നിന്നും പുറത്തെത്തിച്ചു.തുടര്‍ന്ന് പൊലിസ് അറസ്റ്റു രേഖപ്പെടുത്തി. ലക്ഷ്മണനെയും കൊണ്ട് വടകരയിലേക്ക് പോയി. തായിനേരിയില്‍ പുതിയ വീടുവാങ്ങിയ ലക്ഷ്മണന്‍ ഇന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റിലായത്.

Keywords: Kerala, Kannur, Payyannur, CPM, Police, suicide, arrested, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post