ചര്‍ച്ച പരാജയം; ജില്ലയില്‍ പെട്രോള്‍പമ്പ് തൊഴിലാളികള്‍ സമരം തുടങ്ങി

Petrol pumb in Kannur
കണ്ണൂര്‍: ബോണസ് വിഷയത്തില്‍ പമ്പ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ജില്ലയിലെ പെട്രോള്‍പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ യുഖേല്‍ക്കറുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച വൈകീട്ടു പമ്പ് ഉടമകളെയും തൊഴിലാളി പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിയുകയായിരുന്നു.

13 ശതമാനം ബോണസ് മാത്രമേ നല്‍കാനാവൂ എന്ന നിലപാടിലാണു പമ്പ് ഉടമകള്‍. ഒത്തുതീര്‍പ്പിനായി കലക്ടര്‍ നിര്‍ദേശിച്ച ബോണസ് തൊഴിലാളി പ്രതിനിധികള്‍ അംഗീകരിച്ചെങ്കിലും പമ്പ് ഉടമകള്‍ വിസമ്മതിച്ചു. ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്‌ട്രോ, തൊഴിലാളികളെ പ്രതിനിധീകരിച്ച് കെ പി സഹദേവന്‍, പി രാജന്‍, പി പി കൃഷ്ണന്‍, പി കുഞ്ഞിക്കൃഷ്ണന്‍, എ േ്രപമരാജന്‍, പി കൃഷ്ണന്‍ എന്നിവരും പമ്പ് ഉടമകളെ പ്രതിനിധീകരിച്ച് കെ ഹരീന്ദ്രന്‍, കെ ഉണ്ണികൃഷ്ണന്‍, രജിത് രാജരത്‌നം എന്നിവരും പങ്കെടുത്തു. 30 ശതമാനം ബോണസ് നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

എന്നാല്‍ തൊഴിലാളികളുടെ ആവശ്യം ബാലിശമാണെന്നു ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം പമ്പിലെ തൊഴിലാളികള്‍ ബോണസായി വാങ്ങിയത് 14,000 രൂപയ്ക്കും 16000 രൂപയ്ക്കും ഇടയിലുള്ള സംഖ്യയാണ്. ഈ വര്‍ഷം മുതല്‍ മിനിമം കൂലിയേക്കാളും 1000 രൂപ വര്‍ധിപ്പിച്ചാണ് ജനുവരിയില്‍ പ്രഖ്യാപിച്ച ശമ്പളവര്‍ധന സമരം ഒത്തുതീര്‍ന്നത്. ഓരോ പമ്പിലും എട്ടുമുതല്‍ 12 വരെ തൊഴിലാളികള്‍ എട്ടുമണിക്കൂര്‍ ജോലിചെയ്യുന്നുണ്ട്. ഇത്‌റയും തൊഴിലാളികള്‍ക്ക് അവരാവശ്യപ്പെടുന്ന 18,000 മുതല്‍ 20,000 രൂപ വരെ ബോണസ് നല്‍കിയാല്‍ പമ്പുകള്‍ നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ലെന്നും ഉടമകള്‍ പ്രസ്താവിച്ചു.

അതേസയമം, വ്യാഴാഴ്ച മുതല്‍ പണിമുടക്ക് നടക്കുന്നിനാല്‍ ബുധനാഴ്ച വൈകീട്ട് മുതല്‍ പമ്പുകളില്‍ വന്‍ തിരക്കായിരുന്നു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇന്ധനം നിറയ്ക്കാനെത്തിയത്. രാത്രിവരെ പലയിടത്തും നീണ്ട നിരയായിരുന്നു. പലയിടത്തും വൈകീട്ടു തന്നെ ഇന്ധനം തീരുകയും ചെയ്തു.

Keywords: Kerala, Kannur, Petrol pump, strike, conference, bonus, workers, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم