കണ്ണൂര്‍: ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെ തീയേറ്ററിന്റെ വാതില്‍ അടര്‍ന്നുവീണു. ജില്ലാ ആശുപത്രിക്കുളളിലെ ഒ.ടി ത്രിയുടെ വാതിലാണ് കഴിഞ്ഞദിവസം രാവിലെ അടര്‍ന്നുവീണത്. അസ്ഥിരോഗവിഭാഗം ഓപ്പറേഷന്‍ തീയേറ്ററായ ഈ മുറയില്‍ ശസ്ത്രക്രിയക്ക് ജീവനക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് വാതില്‍ അടര്‍ന്നുവീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
രണ്ടു വര്‍ഷം മുമ്പാണ് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഓപ്പേറഷന്‍ തീയേറ്ററിന്റെ അറ്റകുറ്റപ്പണി നടത്തിയത്. നേരെത്തയുണ്ടായിരുന്ന ടൈല്‍സുകള്‍ പൊളിച്ചുമാറ്റി പുതിയ സിറാമിക്‌സ് ടൈല്‍സാണ് പാകിയത്. മാസങ്ങള്‍ക്കകം ഈ ടൈല്‍സ് ഏറെയും പൊട്ടിപ്പൊളിഞ്ഞു. ഇതേ തുടര്‍ന്ന് വിളളല്‍ വീണ സ്ഥലങ്ങളില്‍ സിമന്റ് പ്‌ളാസ്റ്റര്‍ ചെയ്തു മൂടിവച്ചിരിക്കുകയാണ്. തീയേറ്റിന്റെ ശോച്യാവസ്ഥയെ കുറിച്ച് ജീവനക്കാര്‍ നിരവധി തവണ നടപടിയെടുത്തിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്.
Keywords: Kerala, Kannur, District hospital, operation, theater, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment