ചക്കരക്കല്‍: ചേലോറ പി. എച്ച്. സിയില്‍ ആരോഗ്യവകുപ്പ് മന്ത്രി വി. എസ് ശിവകുമാര്‍ മിന്നല്‍ പരിശോധന നടത്തി. കൃത്യവിലോപം കാണിച്ച നഴ്‌സിംഗ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് മതുക്കോത്ത് പ്രവര്‍ത്തിക്കുന്ന ചേലോറ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ആയുര്‍വേദ ഡിസ് പെന്‍സറിയിലും മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കൃത്യമായി ജോലിക്ക് ഹാജരാകാത്ത നഴ്‌സിംഗ് അസിസ്റ്റന്റ് അനന്തനാരായണനെ സസ്‌പെന്റ് ചെയ്യാന്‍ മന്ത്രി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രമേഷിന് നിര്‍ദ്ദേശം നല്‍കി. ആശുപത്രിയുടെ സ്ഥലപരിമിതികള്‍ മനസിലാക്കിയ മന്ത്രി പ്രതിരോധ കുത്തിവയ്പ്പു കേന്ദ്രം വിപുലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് മന്ത്രി ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കി.

Keywords: Kerala, Chakkarakkal, Minister, search, V.S Shiva Kumar, nurse, suspend, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment