കണ്ണൂര്‍ സര്‍വകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: ഡോ. ഖാദര്‍ മാങ്ങാട്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യെ അ​ന്താ​രാ​ഷ്ട്റ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക​യാ​യി​രി​ക്കും ത​ന്റെ പ്രധാന ല​ക്ഷ്യ​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാല വൈ​സ് ചാ​ന്‍​സ​ല​റാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ഖാ​ദ​ര്‍ മാ​ങ്ങാ​ട് (​എം.​കെ. അ​ബ്ദു​ള്‍ ഖാ​ദ​ര്‍) പ​റ​ഞ്ഞു. വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചേ​മ്പ​റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Dr. Khader Mangad

ഇ​തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​യി നാ​ക്കി​ന്റെ അ​ക്രഡി​റ്റേ​ഷ​ന്‍ നേ​ട​ണം. ആ​റു​മാ​സം കൊ​ണ്ട് ഇ​തു​നേ​ടി​യെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. അ​ഫി​ലി​യ​യേ​റ്റ​ഡ് കോ​ളേ​ജു​ക​ള്‍​ക്ക് ഈ അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി പ​ഠ​ന​വ​കു​പ്പു​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. ഗ​സ്റ്റ്‌ അ​ദ്ധ്യാ​പ​ക​രാ​ണ് ഇ​പ്പോ​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും അ​ദ്ധ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ഈ അ​വ​സ്ഥ മാ​റ​ണം. സ്ഥി​രം അ​ദ്ധ്യാ​പ​ക​രെ​യും അ​ന​ദ്ധ്യാ​പ​ക​രെ​യും കോ​ളേ​ജു​ക​ളി​ല്‍ അ​വ​ശ്യാ​നു​സ​ര​ണം നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തും. ഇ​തി​നു​ള്ള ശ്രമ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സ്വാ​ശ്റയ കോ​ളേ​ജു​ക​ളി​ലെ പ​ഠ​ന​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ഇ​വി​ടെ​യു​ള്ള അ​ദ്ധ്യാ​പ​ക​രു​ടെ യോ​ഗ്യത പ​രി​ശോ​ധി​ക്കും. 50 ശ​ത​മാ​നം മാ​ര്‍​ക്കി​ല്ലാ​ത്ത​വ​രെ പ​ഠി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

ക​ണ്ണൂ​ര്‍സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ പ്രധാ​ന്യം ന​ല്കും. പോയ കാ​ല​ത്തെ ഗ​വേ​ഷ​ക​രു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ​പ്പോ​ള്‍ പ​ഠ​നം ന​ട​ക്കു​ന്ന​ത്. ഈ സമ്പ്രദായം മാ​റി ഗ​വേ​ഷ​ണം ഗൗ​ര​വ​മാ​ര്‍​ജ്ജി​ക്ക​ണം. ഇ​തി​ന് പ്രോത്സാ​ഹ​നം നല്കും. ഗ​വേ​ഷ​ണാ​ന​ന്തര ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കും സൗ​ക​ര്യം വി​പു​ല​മാ​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സെ​ന്‍​ട്രല്‍ ലൈ​ബ്രറി പ​ണി​പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ സൗ​ത്ത് ഇ​ന്ത്യ​യി​ലെ ത​ന്നെ മി​ക​ച്ച ലൈ​ബ്രറി​യാ​യി മാ​റും. ഇ​തി​ന്റെ പ്രവൃ​ത്തി ജൂ​ണി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ങ്കി​ലും കാ​ല​താ​മ​സ​മു​ണ്ടാ​യി. വാ​ട​ക​കെ​ട്ടി​ട​ത്തി​ല്‍ ഇ​പ്പോ​ള്‍ പ്റ​വൃ​ത്തി​ക്കു​ന്ന ലൈ​ബ്രറി​യി​ല്‍ സ്ഥ​ല​സൗ​ക​ര്യം വ​ലിയ പ്ര​ശ്‌​ന​മാ​ണ്. 21 കോ​ടി ചെ​ല​വി​ട്ടു​കൊ​ണ്ടു​ള്ള ഇ​തി​ന്റെ പ്രവൃ​ത്തി എ​റ്റ​വും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​വും ന​ല്കി​ക്ക​ഴി​ഞ്ഞു.

ബി​രു​ദ​-​ബി​രു​ദാ​ന​ന്ത​ര​ബി​രുദ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ​രീ​ക്ഷ, മൂ​ല്യ​നി​ര്‍​ണ്ണ​യം, ഫ​ല​പ്രഖ്യാ​പ​നം എ​ന്നിവ ശ്രമ​ക​ര​മായ ജോ​ലി​യാ​ണ്. ഇവ മ​റ്റു യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളു​ടേ​തി​നെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച​താ​ണെ​ങ്കി​ലും കൂ​ടു​ത​ല്‍ കൃ​ത്യ​ത​യു​ണ്ടാ​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യി പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​ക്കി ഫ​ല​പ്രഖ്യാ​പ​നം ന​ട​ത്തു​ക​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും. ഇ​തി​ന്റെ പ്റ​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ​രീ​ക്ഷാ​ഭ​വ​ന്‍ നി​ര്‍​മ്മി​ക്കും. കെ​ട്ടി​ക്കി​ട​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. സി.​സി.​എ​സ് സസമ്പ്രദാനം ആ​ദ്യം ന​ട​പ്പി​ലാ​ക്കിയ യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് ക​ണ്ണൂ​ര്‍. ഇ​തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ല ​യെഅ​ന്ത​ര്‍​ദേ​ശീയ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ വി​ദേശ വി​ദ്യാ​ര്‍​ത്ഥി​ക​ളെ കൂ​ടു​ത​ലാ​യി ഇ​വി​ടെ എ​ത്തി​ക്ക​ണം. ഇ​പ്പോ​ള്‍ ജ​ര്‍​മ്മ​നി​യു​മാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ളെ കൈ​മാ​റാ​നു​ള്ള ക​രാ​ര്‍ നി​ല​വി​ലു​ണ്ട്. ഇ​ത് കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. 2013​-14 വ​ര്‍​ഷ​ത്തെ ബ​ഡ്ജ​റ്റ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ത്രയും പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്രമി​ക്കും. ഇ​-​ഗ​വേ​ണ​ന്‍​സി​നാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അ​ഞ്ചു​കോ​ടി രൂപ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ​യോ​ഗി​ച്ച് ക​മ്പ്യൂ​ട്ട​ര്‍​വ​ത്ക്ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. നാ​നോ സ​യ​ന്‍​സ് പോ​ലു​ള്ള കോ​ഴ്‌​സു​ക​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കും. ര​ജി​സ്ട്റാ​ര്‍ നി​യ​മ​ന​കാ​ര്യ​ത്തി​ല്‍ വ​രു​ന്ന സി​ണ്ടി​ക്കേ​റ്റ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും. 27​ന് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കൂ​ടു​ത​ല്‍ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രിയെ​യും ധ​ന​മ​ന്ത്രിയെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ചെ​ന്നു​കാ​ണു​മെ​ന്നും ഖാ​ദ​ര്‍ മാ​ങ്ങാ​ട് അ​റി​യി​ച്ചു.

കഴി​ഞ്ഞസാ​മ്പ​ത്തിക വ​ര്‍​ഷം ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നി​ര്‍​മ്മാണ പ്രവൃ​ത്തി​ക​ള്‍​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത് 15.3 കോ​ടി രൂ​പ. വാ​ര്‍​ഷിക പ​ദ്ധ​തി തുക 15 കോ​ടി രൂ​പ​യാ​യി​രു​ന്നു. മ​ഞ്ചേ​ശ്വ​രം ക്യാ​മ്പ​സി​ല്‍ ഭാ​ഷാ പ​ഠന വി​ഭാ​ഗ​ത്തി​നാ​യി 142 ല​ക്ഷം രൂ​പ​വ​രു​ന്ന കെ​ട്ടിട നി​ര്‍​മ്മാ​ണം തു​ട​ങ്ങി. കാ​സ​ര്‍​കോ​ട് ക്യാ​മ്പ​സി​ല്‍ ഐ.​ടി കെ​ട്ടി​ട​നി​ര്‍​മ്മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മാ​ങ്ങാ​ട്ടു​പ​റ​മ്പ് ക്യാ​മ്പ​സി​ല്‍ 505 ല​ക്ഷം രൂപ ചെ​ല​വി​ല്‍ നീ​ന്ത​ല്‍​കു​ള​വും സ്‌​പോ​ര്‍​ട്‌​സ് ഗാ​ല​റി​യും നി​ര്‍​മ്മി​ച്ചു. 

750 പേ​ര്‍​ക്ക് ഇ​രി​പ്പി​ട​വും 200 പേ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. നീ​ന്ത​ല്‍​ക്കു​ളം സ​മീ​പ​ത്തെ സ്കൂ​ള്‍ കു​ട്ടി​ക​ളെ നീ​ന്ത​ല്‍ പ​ഠി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഇ​പ്പോ​ള്‍ ത​ന്നെ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ള്‍​പ്പെ​ടെ നീ​ന്ത​ല്‍ പ​ഠി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ലും നീ​ലേ​ശ്വ​ര​ത്തും ക്യാ​മ്പ​സു​ക​ളി​ല്‍ വി​ക​സ​ന​പ്റ​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു. പ​യ്യ​ന്നൂ​രി​ല്‍ ഹെ​ല്‍​ത്ത് സെ​ന്റ​ര്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. താ​വ​ക്കര ക്യാ​മ്പ​സി​ല്‍ യു.​ജി.​സി സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ക്കാ​ഡ​മി​ക് സ്റ്റാ​ഫ് കോ​ളേ​ജി​ന്റെ ഗ​സ്റ്റ്‌​ഹൗ​സ് നി​ര്‍​മ്മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. അ​ഡ്മി​നി​സ്‌​ട്റേ​റ്റീ​വ് ബി​ല്‍​ഡിം​ഗി​ന്റെ​യും ലൈ​ബ്രറി​യു​ടെ​യും പ്റ​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു.

Keywords: Kerala, Kannur, Dr. Khader Mangad, KannurUniversity, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post