നാസറിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ മട്ടന്നൂര്‍

Uruvachal, Mattannur, Pressclub, Nasar, Lory Driver, Medical college, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
ഉരുവച്ചാല്‍: പത്രപ്രവര്‍ത്തകനായിരുന്ന മട്ടന്നൂരിലെ നാസറിന്റെ ആകസ്മിക വിയോഗം ഇനി യും നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. സാ മൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാനിധ്യമായ നാസര്‍ മട്ടന്നൂര്‍, തന്റെ സൗമ്യമായ ഇടപെടലിലൂടെ ഏറെ പേരുടെ സൗഹൃദം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ വീടിന് സമീപത്തായി പുതുതായി നിര്‍മിക്കുന്ന സ്വന്തം വീടിന് വേണ്ടി പൂഴിയുമായി വന്ന ലോറിയാണ് നാസറിന്റെ ഘാതകനായത്.

ഇ-മണല്‍ അപേക്ഷയില്‍ പാസായ പൂഴിയെടുക്കാന്‍ വേണ്ടി ഇന്നലെ രാവിലെയാണ് തന്റെ ആക്ടിവാ സ്‌കൂട്ടറില്‍ നണിയൂര്‍ നമ്പ്രം കടവിലേക്ക് പോയത്. ലോറി ഡ്രൈവര്‍ക്ക് വഴി കാണിക്കുന്നതിന് സ്‌കൂട്ടറില്‍ മുമ്പില്‍ സഞ്ചരിച്ച നാസര്‍, അപകടസ്ഥലത്തെത്തിയപ്പോള്‍ ലോറിയുടെ പിറകിലാവുകയായിരുന്നു. കയറ്റം കയറിയറുന്നതിനിടെ നിയന്ത്രണം കിട്ടാതെ പിന്നോട്ടേക്ക്് ഉരുണ്ട ലോറിക്കടിയില്‍ കുടുങ്ങിയ നാസറിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു രാവിലെ 12ന് മട്ടന്നൂര്‍ ഐ.ബിയില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വീട്ടിലെത്തിച്ചതിന് ശേഷം പാലോട്ടുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും. ആദര സൂചകമായി മട്ടന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. നാസറിന്റെ നിര്യാണത്തി ല്‍ കണ്ണൂര്‍ പ്രസ് ക്ലബ്, പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍ അനുശോചി­ച്ചു.

Keywords: Uruvachal, Mattannur, Pressclub, Nasar, Lory Driver, Medical college, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post