വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസ്: പ്രതികള്‍ റിമാൻഡിൽ

തളിപ്പറമ്പ്: സേലം നാമക്കല്‍ ജ്ഞാനമണി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ ഏഴു പ്രതികളെയും റിമാൻഡ്‌ ചെയ്തു.

തളിപ്പറമ്പ് വിക്രനന്തപുരം ക്ഷേത്രത്തിനടുത്ത പത്മനാഭന്‍-ഷീല ദമ്പതികളുടെ മകന്‍ ദീപക് കൊല്ലപ്പെട്ട കേസിലാണ് ഇതേ കോളജിലെ വിദ്യാര്‍ഥികളായ ഡേവിഡ് ചെറിയാന്‍ (20), ചെമ്പന്തൊട്ടിയിലെ ജിതിന്‍ ജോണ്‍ (20), ഡാനിഷ് ജോണ്‍ (21), നടുവില്‍ സ്വദേശി മിഥുന്‍ (21), മലപ്പുറം സ്വദേശി ശരത് (20), താമരശ്ശേരി പുതുപ്പഴി ബിജോ (20), അശ്വന്ത് (20) എന്നിവരെ റിമാന്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ 20 വയസുള്ളവരെ പരമാത്ത് വെല്ലൂരിലെ ബോസ്റ്റല്‍ സ്‌കൂളിലും മറ്റുള്ളവരെ സേലം സെന്‍ട്രല്‍ ജയിലിലുമാണ് അടച്ചത്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം, ഗുഢാലോചന, ആയുധം കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയത്. ദീപകിന്റെ ബന്ധു മഹേഷിന്റെ പരാതിയില്‍ രാശിപുരം പോലിസാണ് കേസെടുത്തത്.

രാശിപുരം ആയുക്കോവില്‍ അണ്ടല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്താണു സംഭവം. കോളജില്‍ ഇന്ദ്രപ്രസ്ഥ ഗ്യാങ് എന്ന പേരില്‍ റാഗിങ് നടത്തുന്ന സംഘം അറസ്റ്റിലായതോടെ ജൂനിയറായ മലയാളി വിദ്യാര്‍ഥികള്‍ ആശ്വാസത്തിലാണെന്നു ദീപകിന്റെ ശവസംസ്‌കാരത്തിനു തളിപ്പറമ്പിലെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.

കേസില്‍ ഏഴു പ്രതികള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നു രാസിപുരം പോലിസ് അറിയിച്ചു. രണ്ടുപേര്‍ കൂടി പിടിയിലായെന്ന വാര്‍ത്ത രാസിപുരം സബ് ഇന്‍സ്‌പെക്ടര്‍ നടരാജ് നിഷേധിച്ചു. കേസില്‍ വേറെ പ്രതികള്‍ ഇല്ല. കുറ്റമറ്റരീതിയിലുള്ള അന്വേഷണമാണു നടക്കുന്നത്. പരിക്കേറ്റ ദിനീഷ് ജോസഫില്‍ നിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണെ്ടന്നും പോലിസ് പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കു റാഗിങിന്റെ പേരില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി ദിനീഷ് മൊഴിനല്‍­കി.

Keywords: Police, Case, Rashipuram, Andallur, Railway, Kannur city, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post