കണ്ണൂര്‍: അദൃശ്യമായ സാമ്രജ്യത്വ അധിനിവേശത്തിനെതിരേയും സമൂഹത്തെ ഒന്നാകെ ജീര്‍ണിപ്പിക്കുന്ന അധമ സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിന് സാംസ്‌കാരിക രംഗത്തെ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുന്‍ മന്ത്രി എം എ ബേബി. സി.ഐ.ടി.യു ദേശീയസമ്മേളനത്തിന്റെ ഭാഗമായി സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പുരോഗമന വീക്ഷണത്തില്‍ കലാസൃഷ്ടി നടത്തുന്നവരും അല്ലാത്തവരും ദാരിദ്ര്യത്തിനും ചൂഷണത്തിനുമെതിരായ പോരാട്ടത്തില്‍ ഐക്യപ്പെടണം. സംഘടനകളിലുള്ളതിനേക്കാള്‍ കലാകാരന്മാരും സാഹിത്യകാരന്മാരും പുറത്താണുള്ളത്.
സാംസ്‌കാരിക രംഗത്ത് ശരിയായ മൂല്യങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള സമരം സൂഷ്മമായ അര്‍ഥത്തില്‍ രാഷ്ട്രീയ ഇടപെടലാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക രംഗത്ത് ഇടപെട്ടത്. എന്നാല്‍ ചിലഘട്ടങ്ങളില്‍ ഇടുങ്ങിയ ചിന്തകള്‍ കടന്നുകൂടി. ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ സാംസ്‌കാരിക രംഗത്ത് ഇടപെട്ടത് ഇടുങ്ങിയ ചിന്തകള്‍ കടന്നുവരുന്നത് ചെറുക്കാനായിരുന്നുവെന്നും ബേബി അഭിപ്രായപ്പെട്ടു. കെ കെ രാഗേഷ് അധ്യക്ഷത വഹിച്ചു.
Keywords: MA Baby for comprihensive unity in cultural sector, Kannur, Kerala, കേരളം, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Post a Comment