കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് 12 മുതല്‍ 28 വരെ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിനോദവിജ്ഞാന സങ്കേതങ്ങളും കലാസാംസ്‌കാരിക പരിപാടികളും കോര്‍ത്തിണക്കിയുള്ള പ്രദര്‍ശനമാണ് ഫെസ്റ്റില്‍ ഒരുക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജിന്റെ ആരോഗ്യവിദ്യാഭ്യാസ പവലിയന്‍, ഐ.എസ്.ആര്‍.ഒയുടെ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം തുടങ്ങിയവയുണ്ടാകും.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് കാര്‍വിംഗ്, ചിത്രകലാ ക്യാമ്പ്്, ചിത്രരചനാ മത്സരം (കുട്ടികള്‍ക്ക്), ഒപ്പന, പായസ മത്സരം, മൈലാഞ്ചിയിടല്‍ മത്സരം, വനിതാദിന മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. വിപണനമേള, ഓട്ടോ എക്‌സ്‌പോ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 12ന് വൈകിട്ട് നാലുമണിക്ക് ശ്രീനാരായണമഠം പരിസരത്ത് നിന്ന് സാംസ്‌കാരികഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
കെ.കെ. നാരായണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഏപ്രില്‍ 16 മുതല്‍ 21വരെ ബോബി ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ യാത്ര സംഘടിപ്പിക്കും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ എ.പി അനില്‍ കുമാര്‍, എം.കെ. മുനീര്‍, ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.
ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ബീച്ചിലേക്ക് എന്‍.എച്ചില്‍ നിന്നുള്ള അഞ്ച് റോഡുകളില്‍ വാഹനയാത്രാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തും. മുഴപ്പിലങ്ങാട് പഞ്ചായത്തിന്റെയും മുഴപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റ് സംഘാടകസമിതി കൂളംബീച്ച് റോഡ് വീതി വര്‍ധിപ്പിക്കുന്നതിന് സ്ഥലംവിട്ടു നല്‍കിയവര്‍ക്ക് പൊളിച്ചുമാറ്റിയ ചുറ്റുമതില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പഞ്ചായത്ത് പൊതുശ്മശാന കമ്മിറ്റിക്ക് ഒരു മൊബൈല്‍ ഫ്രീസര്‍ നല്‍കുന്നതിനും ആവശ്യമായ തുക നീക്കിവച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ജനറല്‍ കണ്‍വീനര്‍ വി. പ്രഭാകരന്‍, സത്യന്‍ വണ്ടിച്ചാല്‍, പുഴക്കല്‍ വാസുദേവന്‍, കെ. ശോഭ, എ.എ രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kannur, Kerala, Press Meet, Beach Fest, K.P. Mohanan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kannur Vartha, Kannur News.

إرسال تعليق