തോക്കുമായെത്തിയത് പിണറായിയെ ലക്ഷ്യമിട്ടുതന്നെയെന്ന് വീണ്ടും മൊഴി


Pinarayi Vijayan
കണ്ണൂര്‍: സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ വീടിനരികില്‍ നിന്നും എയര്‍ഗണ്ണും കൊടുവാളുമായി പിടിയിലായ നാദാപുരം വളയംകുറ്റിക്കാട്ടില്‍ പിലാവുളളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍വാങ്ങി തെളിവെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പിണറായിയുടെ വീടിന് പരിസരമുളള പാണ്ട്യാലമുക്കിലെത്തിച്ച പ്രതിയെ ഒരുമണിക്കൂറോളം അവിടെ നിന്നും തെളിവെടുത്തു. കുഞ്ഞികൃഷ്ണനെ ക്രൈംബ്രാഞ്ച് എസ്.പി ബി. അശോകന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം ചൊവ്വാഴ്ചയും വിശദമായി ചോദ്യം ചെയ്തു.

കുഞ്ഞികൃഷ്ണനെ കസ്റ്റഡിയില്‍വാങ്ങി തിങ്കളാഴ്ച വൈകിട്ടാണ് കണ്ണൂരിലെ െ്രെകംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചത്. 11വരെ കസ്റ്റഡിയില്‍ തുടരും. സി. പി. എമ്മിനെ നശിപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് പിണറായിയെ ലക്ഷ്യമിട്ടു താന്‍ എത്തിയതെന്നാണ് കുഞ്ഞികൃഷ്ണന്‍ പൊലിസിന് വീണ്ടും മൊഴി നല്‍കിയത്. എയര്‍ഗണ്ണാണെങ്കിലും അടുത്തു നിന്ന് വെടിവച്ചാല്‍ അപകടംസംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ തുടര്‍ന്ന് കുഞ്ഞികൃഷ്ണനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. എന്നാല്‍ ഇയാള്‍ക്ക് നിലവില്‍ മാനസികരോഗമൊന്നുമില്ലെന്നാണ് പരിശോധനാഫലം. ടി.പി ചന്ദ്രശേഖരന്‍ വധവുമായിബന്ധപ്പെട്ടുണ്ടായ വൈകാരികമായ പ്രതികരണമാണ് പിണറായിവിജയനെ അപായപ്പെടുത്താനുളള നീക്കത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.

കുഞ്ഞികൃഷ്ണന്റെ വളയത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ടി.പി മരിച്ചുകിടക്കുന്ന ചിത്രം, രമകരയുന്ന പത്രവാര്‍ത്ത, അഭിമുഖങ്ങള്‍,ടി.പിവധവുമായി ബന്ധപ്പെട്ട പത്രവാര്‍ത്താകട്ടിംഗുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവെടുക്കാനായി കുഞ്ഞികൃഷ്ണനെ ബുധനാഴ്ച വീണ്ടും വളയത്തെ വീട്ടില്‍ കൊണ്ടുപോകും. കഴിഞ്ഞ മൂന്നിന് രാത്രി എട്ടേകാലോടെയാണ് എഴുപത്തിയഞ്ചുകാരനായ കുഞ്ഞികൃഷ്ണനെ സി. പി. എം സംസ്ഥാനസെക്രട്ടറി പിണറായിവിജയന്റെ വീടിനു സമീപത്തു നിന്നും തോക്കും കൊടുവാളുമായിനാട്ടുകാര്‍ പിടികൂടിയത്.

Keywords: Kerala, Kannur, CPM, Pinarai Vijayan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post