പയ്യന്നൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Attacked
പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. രാമന്തളി ബ്രാഞ്ച് പ്രസിഡന്റ് വടക്കുമ്പാട്മുബാറാക്ക് മന്‍സിലിലെ ഹന്നാനെ(23)യാണ് വെട്ടേറ്റത്. കൈകാലുകള്‍ക്കും വയറിനും വെട്ടേറ്റ ഹന്നാനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്‌റിയിലും തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്‌റിയിലും പ്‌റവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പയ്യന്നൂര്‍ സെന്‍ട്‌റല്‍ ബസാറിലാണ് അക്രമം.

ജിംനേഷ്യത്തില്‍ നിന്ന് പതിവായുള്ള പരിശീലനം നടത്തി ഇറങ്ങിയ ഹന്നാനെ വടിവാളും മറ്റ് ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഹന്നാന്റെ വലതു കൈയുടെ മുകള്‍ ഭാഗത്തും വലതു കൈപ്പത്തിയിലും വയറിലും ആഴത്തില്‍ മുറിവേറ്റു. നിലവിളി കേട്ടും അക്‌റമം കും ആളുകള്‍ ചിതറിയോടി. വ്യാപാരികള്‍ ഷട്ടര്‍ താഴ്ത്തി.

 ജിംനേഷ്യത്തില്‍ എത്തിയവരും ഓടിക്കൂടിയ നാട്ടുകാരുംരക്തത്തില്‍ കുളിച്ചുകിടന്ന ഹന്നാനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയില്‍ അക്രമം നടത്തിയവര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് ബൈക്കുകളില്‍ രക്ഷപ്പെട്ടു. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ആരോപിച്ചു. നേരത്തെ രാമന്തളിയിലെ ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ അബ്ദുല്‍ ജബ്ബാറിനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുളള നിരവധി കേസുകളിലെ പ്രതിയാണ് ഹന്നാനെന്ന് പൊലിസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് അക്രമം നടന്നതെന്നാണ് പൊലിസിന്റെ നിഗമനം.

പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷാജി പട്ടേരി, എസ്.ഐമാരായ പ്രമോദ്, കെ പി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം നടത്തി.

Keywords: Kerala, Kannur, SDPI, Attack, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post