അനധികൃതമായി സൂക്ഷിച്ചിരുന്ന 3,000 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി

തലശ്ശേരി: മട്ടാമ്പ്രത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 3000 ലിറ്റര്‍ മണ്ണെണ്ണ സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി. ഇന്നലെ വൈകീട്ട് മൂന്നോടെ തലശ്ശേരി സപ്ലൈ ഓഫിസര്‍ അബ്ദുനാസര്‍, ശങ്കര നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മട്ടാമ്പ്രത്ത് ചകര തെരുവത്ത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സൂക്ഷിച്ച നിലയില്‍ കണെ്ടത്തിയ മണ്ണെണ്ണ 14 ബാരലുകളിലായിട്ടും 80 ലിറ്റര്‍ വീതമുള്ള രണ്ട് കന്നാസുകളിലുമാണ് സൂക്ഷിച്ചിരുന്നത്.

എന്നാല്‍ കടലില്‍ പോവുന്ന തൊഴിലാളികള്‍ നിയമപരമായി വാങ്ങിയത് സ്വന്തം വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നതിനാലാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

പരിശോധന റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയിട്ടുണെ്ടന്നും തുടര്‍ നടപടി സ്വീകരിക്കേണ്ടത് അദ്ദേഹമാണെന്നും സിവില്‍ സപ്ലൈ അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത മണ്ണെണ്ണ മൊത്ത വ്യാപാര ഗോഡൗണിലേക്ക് മാ­റ്റി.

Keywords:  Kannur, Kerala, കേരളം, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews,  3000 liter kerosin siezed for illegal storage

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post