ഇടിമിന്നലില്‍ രണ്ടു വീടുകള്‍ തകര്‍ന്നു


Lightning and thunder, house, damage
മട്ടന്നൂര്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലിലും കാറ്റിലും മട്ടന്നൂര്‍ മേഖലയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വീടിനുളളില്‍ നിലത്ത് കിടന്നുറങ്ങുകയായിരുന്ന പരിയാരത്തെ പി. പി സുരേഷിനെ(45) മിന്നലേറ്റ പരിക്കുകളോടെ കണ്ണൂര്‍ എ.കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുടിയും വസ്ത്രങ്ങളും കത്തിനശിച്ച നിലയിലാണ് സുരേഷിനെ വീടിനുളളില്‍കണ്ടെത്തിയത്.
സുരേഷിന്റെ സഹോദരന്‍ പി. പി രാജന്റെ വീടിന്റെ ചുമര്‍ തകരുകയും കക്കൂസിന്റെ ടൈല്‍സ് പൊട്ടിത്തെറിക്കുകയും ചെയ്തു. നീര്‍വേലി അളകാപുരയിലെ ബൈത്തില്‍ ബദരിയയില്‍ എം. ടി മമ്മൂട്ടിയുടെ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.

Keywords: Kerala, Kannur, Mattannur, Lightning and thunder, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم