ചെങ്കല്‍വില വീണ്ടും ഉയരും

കണ്ണൂര്‍: സാധാരണക്കാരന് ഇരുട്ടടിയായികൊണ്ട് ചെങ്കല്‍വില വീണ്ടും കൂടും. ഇതുസംബന്ധിച്ച് ചെങ്കല്‍ വ്യവസായ അസോസിയേഷന്‍ ജില്ലാകമ്മിറ്റി നേതാക്കള്‍ തിങ്കളാഴ്ച കലക്ടറുമായി ചര്‍ച നടത്തും. നേരത്തെ കൂട്ടാന്‍ തീരുമാനിച്ച ആറുരൂപയിലെ ബാക്കി 2.50 വര്‍ദ്ദിപ്പിക്കണമെന്നാണ് അസോ. നേതാക്കളുടെ ആവശ്യം. മാസങ്ങള്‍ക്കു മുമ്പ് നടന്ന സമരത്തെ തുടര്‍ന്ന് ചെങ്കല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കലക്ടര്‍ എ.ഡി.എം, ജിയോളജിസ്റ്റ് എന്നിവരെ ഉള്‍ക്കൊളളിച്ചുകൊണ്ട് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ജില്ലയിലെ ചെങ്കല്‍വ്യവസായ മേഖലകളില്‍ സമഗ്രമായ പഠനം നടത്തികൊണ്ട് ഈ കമ്മിറ്റി കഴിഞ്ഞ ജനുവരിയില്‍ റിപോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്. ചെങ്കല്‍വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങള്‍ ഈ കമ്മിറ്റി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതു പരിഗണിച്ചു കൊണ്ട് വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ചെങ്കല്‍ അസോസിയഷന്റെ ആവശ്യം.

നിലവില്‍ ചെങ്കല്‍ പണകളില്‍ ഒന്നാന്തരം കല്ലിന് (17.50) രണ്ടാംതരത്തിന് (15.80) എന്നിങ്ങനെയാണ് നിരക്ക്. ജില്ലയില്‍ ഊരത്തൂര്‍, മലപ്പട്ടം, ചേപ്പറമ്പ്, ചേരന്‍കുന്ന്, മയ്യില്‍, പനയത്താംപറമ്പ ഭാഗങ്ങളിലാണ് ചെങ്കല്‍ ഖനനം കൂടുതല്‍ നടക്കുന്നത്. ഇവിടെ നിന്നും കണ്ണൂര്‍ നഗരത്തിലേക്ക് 29 രൂപ നിരക്കിലാണ് കല്ലിറക്കുന്നത്. വാഹനമോടുന്ന ദൂരമനുസരിച്ച് വിലയിലും മാറ്റംവരും. ഏജന്റുമാരുടെ ഇടപെടല്‍ വിലവീണ്ടും കൂട്ടുന്നുണ്ട്.

Money, Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.കണ്ണാടിപ്പറമ്പ്(28) കമ്പില്‍(27) കുറുമാത്തൂര്‍(27) മയ്യില്‍(26) ചക്കരക്കല്‍(28) എന്നിങ്ങനെയാണ് വിലനിലവാരം. ചെങ്കല്‍ വ്യവസായം കനത്തനഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നും സര്‍ക്കാര്‍ നേരത്തെ തന്ന ഉറപ്പു പ്രകാരം 2.50 അടിയന്തിരമായി വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ചെങ്കല്‍പണകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

Keywords: Money, Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post