റാഗിംഗ് നടക്കുന്ന കോളജുകളെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: വി.ശിവദാസന്‍

കണ്ണൂര്‍: റാഗിംഗ് നടക്കുന്ന കോളജുകളെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.ശിവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലെ കോളജില്‍ തളിപ്പറമ്പ് സ്വദേശി ദീപക് എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് അപലപനീയമാണ്. മലയാളികള്‍ തന്നെയാണ് മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നത്. മാനേജ്‌മെന്റുകളും പോലീസും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശിവദാസന്‍ പറഞ്ഞു.

കോളജുകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ അഭാവമാണ് റാഗിംഗ് വര്‍ദ്ധിച്ചുവരാന്‍ കാരണം. കോളജിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന ഏജന്റുമാരാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. അതുകൊണ്ടാണ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാത്തത്. പല സംസ്ഥാനങ്ങളിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസുകാരാണ്.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നവരായി മാറുകയാണ്. റാഗിംഗിനെതിരെ കര്‍ശനമായ നിയമനിര്‍മാണം നടത്തണമെന്ന് ശിവദാസന്‍ ആവശ്യപ്പെട്ടു. പി.പ്രശോഭ്, വിനില്‍ ലക്ഷ്മണന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kannur, Kerala, College  Ragging, SFI, Leader, Recruitment, Congress, Press meet, President, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, SFI demands ragging colleges to include black list

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post