സര്‍ക്കാരിന്റെ ജലനയം തിരുത്തണം: സി.ഐ.ടി.യു

കണ്ണൂര്‍: സര്‍ക്കാരിന്റെ നിലവിലുള്ള ജലനയം തിരുത്തണമെന്ന് സി.ഐ.ടി.യു,ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. കുടിവെള്ള വിതരണം സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറ്റിനിറുത്തി ഉല്‍പാദനച്ചെലവിന്റെ പേരുപറഞ്ഞ് സ്വകാര്യവത്കരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

കേരളത്തില്‍ കൂടുതല്‍ ഓഹരി സ്വകാര്യവത്കരിച്ചുകൊണ്ട് കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങളിലും ഇപ്പോള്‍ കമ്പനി രൂപീകരിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും പ്രമേയത്തില്‍ പറയുന്നു. പ്രകൃതി വിഭവങ്ങള്‍ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാവുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ഇത്തരം അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ചെറുത്തുനില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തൊഴിലാളി സംഘടനകള്‍ക്കെതിരെ വ്യാപകമായി നടന്നുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കണമെന്ന മറ്റൊരു പ്രമേയവും സമ്മേളനം അംഗീകരിച്ചു. നിയോ ലിബറല്‍ നയത്തിന്റെ ഭാഗമാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി. കോര്‍പറേറ്റ്, പൊലീസ്, ഭരണ ഭീകരതയാണ് ഇത്തരമൊരു ആക്രമണത്തിനു പിന്നിലുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന രണ്ടു ദിവസത്തെ പണിമുടക്കുമായി ബന്ധപ്പെട്ട് പലയിടത്തും തൊഴിലാളി സംഘടനാ നേതാക്കള്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നു.

ഹരിയാണയിലെ മാരുതി പ്ലാന്റിലും ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വിഭാഗത്തിലും നോയിഡയിലും പശ്ചിമ ബംഗാളിലും നടന്ന നിരവധി അതിക്രമങ്ങള്‍പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഐ.സി.ഡി.എസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സര്‍വീസ്) സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്തി മറ്റൊരു പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു. രാജ്യത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ഘട്ടത്തിനു മുമ്പുതന്നെ പോഷകാഹട്ടര വിതരണവും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുന്ന സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്. രാജ്യത്തെ ഏഴരക്കോടി കുട്ടികള്‍ക്കും ഒന്നേമുക്കാല്‍ കോടി ഗര്‍ഭിണികള്‍ക്കും ഈ പദ്ധതി അനുഗ്രഹമാണ്.
Kannur, Kerala, C.I.T.U., Strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
പതിനാലു ലക്ഷം അംഗന്‍വാടികളും 27 ലക്ഷം ജീവനക്കാരും ഇതിനു കീഴിലുണ്ട്. 37 വര്‍ഷമായി നിലനില്‍ക്കുന്ന ഈ സംവിധാനത്തെ സര്‍ക്കാര്‍ ഒന്നുമാലോചിക്കാതെ ഐ.സി.ഡി.എസ് മിഷന്‍ വഴി സ്വകാര്യവത്കരിക്കുകയാണെന്നും പ്രമേയേം കുറ്റപ്പെടുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട മറ്റൊരു പ്രമേയവും സമ്മേളനം അംഗീകരിച്ചു.

Keywords: Kannur, Kerala, C.I.T.U., Strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post