ഹക്കിം ബത്തേരിയുടെ മൃതദേഹം ഖബറടക്കി


DYSP Hakeem Batheri
Hakeem Batheri
കണ്ണൂര്‍: അന്തരിച്ച മുന്‍ ഡി.വൈ.എസ്.പി. ഹക്കിം ബത്തേരിയുടെ മൃതദേഹം ഞായറാഴ്ച കണ്ണൂര്‍ സിറ്റി ജുമാഅത്ത് പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ശനിയാഴ്ച വൈകിട്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഹക്കിം ബത്തേരി അന്തരിച്ചത്. പ്രമേഹം ബാധിച്ച് ചികില്‍സയിലായിരുന്നു.

മൃതദേഹം ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ പൊലീസ് ക്‌ളബില്‍ പൊതുദര്‍ശനത്തിനു വച്ചതിനു ശേഷമാണ് താവക്കര റെസ്ലോക് ആശുപത്രിക്കടുത്ത വസതിയിലേയ്ക്ക് കൊണ്ടുവന്നത്.

Hakeem Batheri's body

Keywords: Kerala, Kannur, Hakeem Batheri, DYSP, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post