കണ്ണൂര്‍ വിമാനത്താവളം: പാരിസ്ഥിതിക വിദഗ്ധ സമിതിയുടെ പച്ചക്കൊടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി തൊട്ടരികിലെത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്നതുകൊണ്ടുതന്നെ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. വകുപ്പിന്റെ അനുമതിക്ക് ഇനി മറ്റുതടസങ്ങളുണ്ടാകില്ല. പാരിസ്ഥിതിക അനുമതി ലഭിക്കുന്നതോടെ വിമാനത്താവളത്തിന്റെ പ്രവൃത്തി തുടങ്ങുന്നതിനുള്ള എല്ലാ കടമ്പയും കടക്കും.
Kannur Airport
രണ്ടാമത്തെ അപ്രോച്ച് റോഡ്, വൈദ്യുതി, ജല സംരക്ഷണം, ഭൂമി നികത്തല്‍ എന്നീ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണ മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. വിമാനത്താവളത്തിനായി മുറിക്കുന്ന 30,421 മരങ്ങള്‍ക്ക് പകരം 91,263 മരങ്ങള്‍ നടണമെന്ന വ്യവസ്ഥയും വിദഗ്ധ സമിതി മുന്നോട്ട് വയ്ക്കുന്നു. 12 മീറ്ററുള്ള റോഡ് 24 മീറ്ററായി വികസിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇനി പരിസ്ഥിതി മന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

വിമാനത്താവളത്തിന്റെ പ്രവൃത്തി തുടങ്ങാനായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (കിയാല്‍) ലഭിച്ച ഭൂമിയില്‍ മരംമുറിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബ്‌ളോക്കുകളായി തിരിച്ചാണ് മരം മുറിക്കാനുള്ള ടെന്‍ഡര്‍ നല്കിക്കൊണ്ടിരിക്കുന്നത്.

വിമാനത്താവളത്തിലേക്കുള്ള ആവശ്യത്തിനുള്ള വെള്ളം എത്തിക്കാനാകുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇവര്‍ പഴശ്ശി പ്രൊജക്ടിനെ ആശ്രയിക്കാനാണ് സാധ്യത. പഴശ്ശിയില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാണെന്നുള്ളതാണ് ഇതിന് കാരണം. മറ്റ് സ്രോതസ്സുകളെയും പരിഗണിച്ചേക്കും. വാട്ടര്‍ അതോറിറ്റിക്കും വൈദ്യുതിവകുപ്പിനും പ്രത്യേകം സ്ഥലം അനുവദിക്കുന്നുണ്ട്. സ്ഥലത്തെ ഭൂഗര്‍ഭജലം ചൂഷണം ചെയ്യാതെ നോക്കും. അപ്രോച്ച് റോഡ് വീതികൂട്ടുന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഭൂമി ഏറ്റെടുക്കലുമായി സഹകരിക്കാന്‍ പലരും തയ്യാറായിട്ടില്ലെന്നതാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.

വിമാനത്താവള നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ നടപടികളുടെ സമയപ്പട്ടിക ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകുമെന്നാണ് അറിയുന്നത്. ഭൂമി നിരപ്പാക്കുന്നതിനും റണ്‍വേ നിര്‍മ്മിക്കുന്നതിനുമായുള്ള ടെന്‍ഡര്‍ നടപടിയുടെ ഭാഗമായി നടത്തിയ പ്രീക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ നാല് വിദേശ കന്പനികളുള്‍പ്പെടെ ഏഴുപേര്‍ യോഗ്യത നേടിയിരുന്നു. സമയക്രമം അംഗീകരിക്കുന്നതോടെ ഇവര്‍ക്ക് ടെന്‍ഡര്‍ രേഖകള്‍ കൈമാറും.

Keywords: Kerala, Kannur, Airport, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post