കണ്ണൂര്‍: സി.പി.എമ്മില്‍ നിന്ന് അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നുവെന്നും അത്തരക്കാര്‍ സംഘടിക്കുന്നുവെന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ നിയോഗിക്കുവെന്നുമുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ്.
മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തവിധത്തില്‍ തുടര്‍ച്ചയായി സി.പി.എം വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. സി.പി.എമ്മില്‍ നിന്ന് ബോധപൂര്‍വ്വം അംഗങ്ങള്‍ വിട്ടുപോവുകയോ പുറത്താക്കുകയോ ചെയ്യുന്നില്ല. എല്ലാവര്‍ഷവും മാര്‍ച്ചിലാണ് അംഗത്വം പുതുക്കുന്നത്. പാര്‍ട്ടിയില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് സ്വാഭാവികമായി അംഗത്വം പുതുക്കാന്‍ കഴിയാതെ വരാറുണ്ട്.
സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളന സെമിനാറില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തിട്ടും വി.എസിന് വിലക്കേര്‍പ്പെടുത്തിയെന്നും അതില്‍ പ്രതിഷേധിച്ച് പലരും മെന്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്നും പറയുന്നത് മനോവിഭ്രാന്തി കൊണ്ടാണ്. മാധ്യമങ്ങളില്‍ പരസ്പരവിരുദ്ധമായ വാര്‍ത്തകളാണ് ഇതുസംബന്ധിച്ച് വരുന്നതെന്നും ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Keywords: Kerala, Kannur, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment