കണ്ണൂര്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ ഓഹരി വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായവാരം ചതുരക്കിണറിന് സമീപം ആനി കോട്ടേജിലെ ആന്റണിയെന്ന എം. എം തോമസ്(35) ബാങ്കുകളെ കബളിപ്പിച്ചും പണം തട്ടി.
പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥലം ഈട് വച്ച സ്ഥലത്തിന്റെ മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതല്‍ തുക വായ്പയെടുക്കുകയായിരുന്നു. ഇല്ലാത്ത സ്ഥലത്തിന്റെ പേരിലും ബാങ്ക് വായ്പയെടുത്തിട്ടുണ്ടത്രെ. ഒരു രേഖയും നല്‍കാതെ ബാങ്കിന്റെ വായ്പ രേഖയില്‍ മാത്രം സ്ഥലത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് തട്ടിപ്പ്. ഇതിനു ചില ബാങ്ക് മാനേജര്‍മാര്‍ കൂട്ടുനിന്നതായി സൂചനയുണ്ട്.
15000രൂപ സെന്റിന് വിലമതിക്കുന്ന സ്ഥലത്തിന് ഒന്നരലക്ഷം രൂപ വിലനിര്‍ണ്ണയിച്ച് വായ് നേടിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. റിമാന്‍ഡിലായ തോമസിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Keywords: Kerala, Kannur, bank, cash, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment